റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രസിദ്ധീകരിച്ച പുതുവർഷ കലണ്ടർ വി.എം.
അഷ്റഫ് പ്രകാശനം ചെയ്യുന്നു
റിയാദ്: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. ന്യൂ സഫമക്ക പോളിക്ലിനിക്കിന്റെ സഹകരണത്തോടെ പ്രസിദ്ധീകരിച്ച കലണ്ടർ ക്ലിനിക് മാനേജർ വി.എം. അഷ്റഫ് ജില്ല ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ടിന് നൽകി പ്രകാശനം നിർവഹിച്ചു. ജില്ല പ്രസിഡന്റ് മുഹമ്മദ് വേങ്ങര അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ഭാരവാഹികളായ ഉസ്മാൻ അലി പാലത്തിങ്ങൽ, ഷുഹൈബ് പനങ്ങാങ്ങര, മൊയ്തീൻ കുട്ടി തെന്നല, മുജീബ് ഉപ്പട, ജില്ല സെക്രട്ടറി ഇൻ ചാർജ് ഷാഫി ചിറ്റത്തുപ്പാറ, സത്താർ താമരത്ത്, ഷാഹിദ്, ജില്ല ഭാരവാഹികളായ ശരീഫ് അരീക്കോട്, മുനീർ വാഴക്കാട്, അഷ്റഫ് മോയൻ, കുഞ്ഞിപ്പ തവനൂർ, യൂനുസ് സലീം താഴെക്കോട്, യൂനുസ് കൈതകോടൻ, ഇഖ്ബാൽ തിരൂർ, ലത്തീഫ് കരിങ്കപ്പാറ, ശിഹാബ് തങ്ങൾ കുറുവ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.