ജിദ്ദ: വിദ്യാഭ്യാസ മേഖലയില്‍ വര്‍ഗീയവത്കരണം കൊണ്ടുവരാൻ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പി.എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചത് വഴി പിണറായി സര്‍ക്കാര്‍ കേരള ജനതയെ വഞ്ചിച്ചതായി കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഇതിനെതിരെ മതരാഷ്ട്രീയ വിദ്യാര്‍ഥി സംഘടനകളും സാംസ്കാരിക പ്രവര്‍ത്തകരും വലിയ പ്രതിഷേധം നടത്തണമെന്നും കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പ്, ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.