ലു​ലു ഹൈ​പ്പ​ർ​മാ​ർ​റ്റു​ക​ളി​ലെ 96 മ​ണി​ക്കൂ​ർ ‘റ​മ​ദാ​ൻ ക്ര​സ​ൻ​റ്’ ഓ​ഫ​റു​ക​ൾ ന​ടി ഭാ​വ​ന

ഉ​ദ്ഘാ​ട​നം ചെ​യ്​​ത​പ്പോ​ൾ

ലു​ലു​വി​ൽ 96 മ​ണി​ക്കൂ​ർ നീ​ളു​ന്ന ‘റ​മ​ദാ​ൻ ക്ര​സ​ൻ​റ്’ ഓ​ഫ​റു​ക​ൾ​ക്ക് തു​ട​ക്കം

റി​യാ​ദ്: പു​ണ്യ​മാ​സ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യി​ലു​ള്ള ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ 96 മ​ണി​ക്കൂ​ർ നീ​ളു​ന്ന സ​വി​ശേ​ഷ ‘റ​മ​ദാ​ൻ ക്ര​സ​ൻ​റ്’ ഓ​ഫ​റു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ടി ഭാ​വ​ന​യാ​ണ് ഓ​ഫ​റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ത​​ന്റെ പു​തി​യ ചി​ത്ര​മാ​യ ‘അ​നോ​മി’​യു​ടെ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി റി​യാ​ദി​ലെ​ത്തി​യ താ​രം ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ വി​വി​ധ ഓ​ഫ​ർ കാ​റ്റ​ഗ​റി​ക​ളും സ​ന്ദ​ർ​ശി​ച്ചു. ഫെ​ബ്രു​വ​രി 15 മു​ത​ൽ 18 വ​രെ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ഈ ​മെ​ഗാ സെ​യി​ൽ. ഗ്രോ​സ​റി, ഫാ​ഷ​ൻ, ഇ​ല​ക്ട്രോ​ണി​ക്സ് തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വ​ൻ വി​ല​ക്കി​ഴി​വ് ല​ഭ്യ​മാ​കും. പു​ണ്യ​മാ​സ​ത്തി​ന് മു​ന്നോ​ടി​യാ​യി ഓ​രോ കു​ടും​ബ​ത്തി​നും ആ​വ​ശ്യ​മാ​യ എ​ല്ലാ സാ​ധ​ന​ങ്ങ​ളും ഒ​രു കു​ട​ക്കീ​ഴി​ൽ ലാ​ഭ​ക​ര​മാ​യി വാ​ങ്ങാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ലു​ലു.

റ​മ​ദാ​ൻ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യു​ള്ള അ​രി, എ​ണ്ണ, പാ​ൽ​പൊ​ടി, തേ​യി​ല, പ​ഞ്ച​സാ​ര, ധാ​ന്യ​ങ്ങ​ൾ, ചി​ക്ക​ൻ സ്​​റ്റോ​ക്ക്, ഈ​ത്ത​പ്പ​ഴം, പാ​സ്ത, ജ്യൂ​സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​ക്കു പു​റ​മെ റെ​ഡി-​ടു-​പ്രി​പ്പ​യ​ർ ഫു​ഡ്‌​സ്, ഡെ​സ​ർ​ട്ടു​ക​ൾ, ചീ​സു​ക​ൾ, കോ​ൾ​ഡ് ക​ട്‌​സ് എ​ന്നി​വ​ക്കും പ്ര​ത്യേ​ക ഇ​ള​വു​ക​ളു​ണ്ട്. ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ ശ്ര​ദ്ധി​ക്കു​ന്ന​വ​ർ​ക്കാ​യി ഷു​ഗ​ർ ഫ്രീ ​ഉ​ൽ​പ​ന്ന​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളും ഓ​ഫ​റി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഗ്രോ​സ​റി ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് പു​റ​മെ ഇ​ല​ക്ട്രോ​ണി​ക്സ്, ഫാ​ഷ​ൻ വ​സ്ത്ര​ങ്ങ​ൾ, ഫു​ട്‌​വെ​യ​ർ, ലേ​ഡീ​സ് ബാ​ഗു​ക​ൾ, ഔ​ട്ട്‌​ഡോ​ർ ആ​ക്‌​സ​സ​റീ​സ് തു​ട​ങ്ങി​യ​വ​യും ഈ ​ദി​വ​സ​ങ്ങ​ളി​ൽ ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കു​റ​വി​ൽ സ്വ​ന്ത​മാ​ക്കാം. സൗ​ദി​യി​ലെ മു​ഴു​വ​ൻ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ഈ ​ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്ന് മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു.

Tags:    
News Summary - Lulu launches 96-hour 'Ramadan Crescent' offers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.