സഫ മക്ക പോളിക്ലിനിക്ക് സന്ദർശിച്ച് ബെന്നി ബഹനാൻ എം.പി

റിയാദ്: യു.ഡി.എഫ് മുൻ കൺവീനറും ലോക്സഭാംഗവുമായ ബെന്നി ബഹനാൻ എം.പി റിയാദ് ബത്ഹയിലെ സഫ മക്ക പോളിക്ലിനിക്ക് സന്ദർശിച്ചു. സൗദി അറേബ്യ സന്ദർശനത്തി​െൻറ ഭാഗമായാണ് അദ്ദേഹം ക്ലിനിക്കിലെത്തിയത്. ഒരു ആരോഗ്യ സ്ഥാപനത്തി​െൻറ യഥാർത്ഥ വിജയം അവിടെ നൽകുന്ന മരുന്നുകളേക്കാൾ ഉപരിയായി, രോഗികളോട് കാണിക്കുന്ന സ്നേഹത്തിലും കരുതലിത്തിലുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ലാഭേച്ഛയില്ലാതെ സേവനത്തിന് മുൻഗണന നൽകുന്ന സഫ മക്കയുടെ പ്രവർത്തന ശൈലിയെ അദ്ദേഹം അഭിനന്ദിച്ചു. ചികിത്സാ രംഗത്തെ മികവിനൊപ്പം തന്നെ, പ്രവാസ ലോകത്തും നാട്ടിലുമുള്ള വിവിധ സാമൂഹിക പ്രശ്നങ്ങളിൽ സ്ഥാപനം പുലർത്തുന്ന ജാഗ്രതയും പ്രതിബദ്ധതയും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ലിനിക്കിൽ സേവനമനുഷ്ഠിക്കുന്ന മലയാളി ഡോക്ടർമാരുമായും മറ്റ് ആരോഗ്യ പ്രവർത്തകരുമായും അദ്ദേഹം സംവദിച്ചു. വിദേശ മണ്ണിൽ മലയാളികൾ നൽകുന്ന മികച്ച സേവനങ്ങളെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു.

വരാനിരിക്കുന്ന വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി പുണ്യഭൂമിയിലെത്താൻ കഴിഞ്ഞതിലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചു. ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കും അദ്ദേഹം മുൻകൂട്ടി റമദാൻ ആശംസകൾ നേർന്നു. സഫ മക്ക മാനേജ്‌മെൻറ്​ പ്രതിനിധികളും ജീവനക്കാരും അദ്ദേഹത്തെ സ്വീകരിച്ചു. മഹൽ അൽ അസീരി ബൊക്കെ നൽകി. ബഷീർ ഫൈസി സ്വാഗതവും മുമ്മദലി മണ്ണാർക്കാട് നന്ദിയും പറഞ്ഞു. ഷബീർ കാസർകോട്, കുഞ്ഞി കാസർകോട് എന്നിവർ സംസാരിച്ചു. ശിഹാബ് കൊട്ടുകാട്, ഇല്യാസ്, മുഹമ്മദലി ഫൈസി, ഷബീർ, സുബൈർ, അബ്ദുൽ മജീദ്, റോഷൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Benny Behanan MP visits Safa Makkah Polyclinic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.