റമദാന്‍: കെ.എം.സി.സി. ഖുര്‍ആന്‍ പാരായണ മത്സരം ‘തംജീദ് സീസണ്‍-2’ സംഘടിപ്പിക്കുന്നു

റിയാദ്: റമദാന്‍ മാസത്തോടനുബന്ധിച്ച് റിയാദ് കെ.എം.സി.സി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി സ്വന്തം മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്കായി ഖുര്‍ആന്‍ പാരായണ മത്സരം (തംജീദ് സീസണ്‍-2) സംഘടിപ്പിക്കുന്നു. ഓണ്‍ലൈന്‍ വഴി നടത്തുന്ന മത്സരത്തില്‍ നാട്ടിലുള്ളവര്‍ക്കും വിദേശത്തുള്ളവര്‍ക്കും പങ്കെടുക്കാം. 10 മുതല്‍ 15 വയസ്സ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേകമായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങളാണ്. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 10,001 രൂപയും, രണ്ടാം സ്ഥാനത്തിന് 5,001 രൂപയും, മൂന്നാം സ്ഥാനത്തിന് 3,001 രൂപയും സമ്മാനമായി ലഭിക്കും.

ജഡ്ജിമാരുടെ വിധി അന്തിമമായിരിക്കും. മദ്രസകളിലും സ്കൂളുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് മത്സരത്തില്‍ അവസരം. എന്നാല്‍ ദര്‍സ്, ഖുര്‍ആന്‍ ഹിഫ്ള്, അറബി കോളജ് എന്നിവിടങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടാവില്ല.

താൽപര്യമുള്ളവര്‍ ഫെബ്രുവരി 28-നകം പേര് രജിസ്​റ്റര്‍ ചെയ്യേണ്ടതാണ്. വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി +91 7356829725 വാട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രസിഡൻറ്​ ബഷീര്‍ മുല്ലപ്പള്ളി, ജനറല്‍ സെക്രട്ടറി അഷ്‌റഫ് പുറമണ്ണൂര്‍, ട്രഷറര്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു.

Tags:    
News Summary - KMCC organizes Quran recitation competition Tamjeed Season-2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.