ജിദ്ദയിൽ ശറഫിയ്യ ട്രേഡിങ് ഫോർ ഫുഡ് സ്റ്റഫിന്റെ പുതിയ കോർപ്പറേറ്റ് ഓഫീസും നവീകരിച്ച വെയർഹൗസും വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: 27 വർഷമായി സൗദിയിലെ ഫുഡ് സ്റ്റഫ് ഇറക്കുമതി വിതരണ രംഗത്ത് പ്രവർത്തിക്കുന്നശറഫിയ്യ ട്രേഡിങ് ഫോർ ഫുഡ് സ്റ്റഫിന്റെ പുതിയ കോർപറേറ്റ് ഓഫീസും നവീകരിച്ച വെയർഹൗസും ജിദ്ദയിൽ ഉദ്ഘാടനം ചെയ്തു. ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ചെയർമാനും പൗരപ്രമുഖനുമായ വി.പി. മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു. വി.പി അലി മുഹമ്മദലി, സി.പി മുഹമ്മദ് ഉമ്മു മാജിദ് ട്രേഡിങ്ങ്, നളിൻ ഒറൈസ ആഗ്രോ, കുഞ്ഞിമുഹമ്മദ് പാപ്പറ്റ, സി.സി അലി, ജുനൈസ് ഈസ്റ്റേൻ, മിഥുൻ ആർ.കെ.ജി, റസൽ അബാൻ, ജാഫർ എൻ.എം.എഫ് എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. ബിസിനസ് രംഗത്തെയും സാമൂഹിക മേഖലയിലെയും നിരവധി പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
കമ്പനി ചെയർമാൻ മുഹമ്മദ് നജീബ് എന്ന ബേബി നീലാമ്പ്ര, ഡയറക്ടർമാരായ അമാനുല്ലാഹ്, അബ്ദുൽറഹ്‌മാൻ അബൂദ് ഉമർ മുഹമ്മദ്, സി.ഇ.ഒ നാസിഫ് മുഹമ്മദ്, സി.എസ്.ഒ എം.കെ സനൂപ്, ഓപ്പറേഷൻ മാനേജർ ഫഹദ് മുഹമ്മദ്, ഫിനാൻസ് മാനേജർ പി.എം.എ ഖാദർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ബേബി നീലാമ്പ്രയും അമാനും ചേർന്ന് ജിദ്ദയിലെ ശറഫിയയിൽ ആരംഭിച്ച ‘ഷറഫിയ്യ സ്റ്റോർ’ ആണ് ഇന്നത്തെ വലിയ വ്യാപാര ശൃംഖലയായി വളർന്നത്. സ്വദേശികളും വിദേശികളുമടങ്ങുന്ന ഉപഭോക്താക്കളുടെ വിശ്വാസവും, പിന്തുണയും പ്രചോദനമാക്കി 1999-ൽ ഇന്ത്യയിലെ പ്രമുഖ സ്‌പൈസസ് ബ്രാൻഡായ ഈസ്റ്റേൺ കറിപൗഡർ വിപണനത്തിലൂടെ ഇറക്കുമതി വിതരണ മേഖലയിലേക്ക് കടന്ന കമ്പനി, ഗുണമേന്മയുള്ള ലോകോത്തര ഉൽപന്നങ്ങൾ വിപണിയിലെത്തിച്ച് റീട്ടയിൽ വിതരണ രംഗത്ത് ശക്തമായ സാന്നിധ്യം ഉറപ്പിച്ചു.
ഇന്ന് സൗദിയുടെ വിവിധ മേഖലകളിലായി ഡിപ്പോകൾ സ്ഥാപിച്ച് വ്യാപകമായ വിതരണ ശൃംഖല സൃഷ്ടിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. റീട്ടയിൽ, ഹോൾസെയിൽ മേഖലകളിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി ശറഫിയ്യ ട്രേഡിങ് വളർന്നു. ഇന്ന് സൗദിയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റുകളായ പാണ്ട, ലുലു, അൽവഫ, ക്യാരിഫോർ, മാന്വൽ, നൂരി തുടങ്ങി ഒട്ടു മിക്ക മാർക്കറ്റുകളുടെയും വിതരണക്കാരായി ശറഫിയ്യ ട്രേഡിങ് മാറിക്കഴിഞ്ഞു. ഈസ്റ്റേൻ സ്‌പൈസസ്, എം.ടി.ആർ ഫുഡ്സ്, ഈസ്റ്റീ, ഡബിൾ ഹോർസ്, ആർ.കെ.ജി നെയ്യ്, പേർൾ ബിസ്ക്കറ്റ്, സബീൻ, ചാംസ്, അബാൻ ചോക്ലേറ്റ്സ്, കഥീർ, ബെറി ഹിൽസ്, മേരി ചായ്, സ്റ്റാർ ലിയോ, കോഴിക്കോടൻസ്, ഗോൾഡ് വിന്നർ തുടങ്ങി 20 ഓളം പ്രമുഖ ബ്രാൻഡുകളുടെ നിയമിത വിതരണക്കാരായി ഇതിനോടകം കമ്പനി മാറിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
20 കോടി റിയാൽ വിറ്റുവരവിലേക്ക് വളർന്ന ശറഫിയ്യ ട്രേഡിങ്, സൗദി ബിസിനസ് മേഖലയിൽ വിശ്വാസ്യതയും ഗുണമേന്മയും ചേർന്നൊരു മാതൃകയായി മുന്നേറുകയാണ്. ബിസിനസ് ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ സാങ്കേതികത ഉപയോഗപ്പെടുത്തി പ്രവർത്തന മേഖല കൂടുതൽ കാര്യക്ഷമമാക്കാനും, തുടർന്നും ഗുണമേന്മയുള്ള ബ്രാൻഡുകളുമായുള്ള സഹകരണത്തിലൂടെ വിറ്റുവരവ് വർധിപ്പിക്കുവാനുമുള്ള പദ്ധതിയിലാണ് കമ്പനിയെന്ന് സി.ഇ.ഒ നാസിഫ് മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.