ജിദ്ദ: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജിദ്ദ ചാപ്റ്ററിെൻറ പ്രഥമ കായിക മേള ശ്രദ്ധേയമായി. രണ്ട് ടീമുകളായി തിരിഞ്ഞ് നടന്ന മത്സരങ്ങൾക്ക് വർണാഭമായ മാർച്ച് പാസ്റ്റോടെയാണ് തുടക്കമായത്. മലയാളം ന്യൂസ് മുൻ ചീഫ് എഡിറ്റർ മുസാഫിർ മാർച്ച് പാസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്തു. എ ടീമിനെ നിഷ ഷിബു, ശിവാനന്ദൻ എന്നിവരും ബി ടീമിനെ നിതേഷ് ബാലൻ, സോഫിയ സുനിൽ എന്നിവരും നയിച്ചു. ക്ലബ് സുലൈമാനി ചെയർമാനും ഡബ്ല്യു.എം.എഫ് അംഗവുമായ റിയാസ് കള്ളിയത്ത് ടീമംഗങ്ങൾക്കുള്ള ജഴ്സികൾ സ്പോൺസർ ചെയ്തു. കുട്ടികൾക്കും മുതിർന്നവർക്കുമായി ഇരുപതോളം ഇൻഡോർ-ഔട്ട്ഡോർ മത്സരങ്ങളാണ് മേളയുടെ ഭാഗമായി നടന്നത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ 177 പോയിൻറുകൾ നേടി ബി ടീം ജേതാക്കളായി. 142 പോയിൻറുകളുമായി എ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് അഷ്റഫ് കുന്നത്ത് സ്പോൺസർ ചെയ്ത എവർ റോളിങ് ട്രോഫി സമ്മാനിച്ചു. പ്രസിഡൻറ് സജി കുര്യാക്കോസ്, സ്പോർട്സ് കോഓഡിനേറ്റർ വർഗീസ് ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കായിക മേളയ്ക്ക് ചുക്കാൻ പിടിച്ചത്. സെക്രട്ടറി യൂനസ്, ഡോ. വിനിത പിള്ള, നൗഷാദ് അടൂർ, എബി ചെറിയാൻ, പ്രിയ സന്ദീപ്, മനോജ് മാത്യു, ഉണ്ണി തെക്കേടത്ത്, മുഹമ്മദ് ബൈജു, നിസാർ കോട്ടയം എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
ചടങ്ങിൽ മോഹൻ ബാലൻ, ഷാനവാസ് വണ്ടൂർ, റൂബി സമീർ, സുശീല ജോസഫ്, ബാജി നെൽപ്പുരയിൽ, ഷിബു ചാലക്കുടി, മുഹമ്മദ് സുബൈർ, സന്തോഷ് വടവട്ടത്ത്, ബീരാൻ കൊയിസ്സൻ, ബീന പരീത്, ബഷീറലി പരുത്തി കുന്നൻ, ഡോ. ഷഫീക്, അബ്ദുൽ സലീം, ജോയ്കുട്ടി, സമീർ കുന്നൻ, ജോസഫ് വർഗീസ്, ഷാനവാസ് ഷാൻ, സന്ദീപ്, സുനിൽ, സലീന മുസാഫിർ എന്നിവർ പങ്കെടുത്തു. സ്പോർട്സ് കോഓഡിനേറ്റർ വർഗീസ് ഡാനിയേൽ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.