റിയാദ്: സൗദി അറേബ്യയുടെ സാമൂഹിക-മാനവവിഭവശേഷി വികസന മേഖലകളിൽ നിർണായക സംഭാവനകൾ നൽകി വരുന്ന ലുലു ഹൈപ്പർമാർക്കറ്റിന് രാജ്യത്തിെൻറ ഔദ്യോഗിക ആദരവ്. റിയാദിൽ നടന്ന ‘സാമൂഹിക സുരക്ഷാ ഗുണഭോക്താക്കളുടെ ശാക്തീകരണ ഫോറത്തിെൻറ’ സമാപന ചടങ്ങിലാണ്, പദ്ധതിയുടെ പ്രധാന വിജയശില്പികളിലൊരാളായ ലുലു ഗ്രൂപ്പിനെ മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം പ്രത്യേകമായി ആദരിച്ചത്.
ചടങ്ങിൽ മന്ത്രാലയത്തിലെ സോഷ്യൽ ഡെവലപ്‌മെൻറ് ഡെപ്യൂട്ടി മിനിസ്റ്റർ ബദർ ബിൻ ഇബ്രാഹിം അൽ സുവൈലമിൽ നിന്നും ലുലു സൗദി അറേബ്യ ഡയറക്ടർ മുഹമ്മദ് ഹാരിസ്, ലുലു ഹൈപ്പർമാർക്കറ്റ്സ് എച്ച്.ആർ ആൻഡ് ലീഗൽ അഫയേഴ്സ് ജനറൽ മാനേജർ അബ്ദുല്ല ഹമദ് അൽ ഖബ്ബാബിനാഹ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വിജയകരമായി നടപ്പാക്കിയ ദേശീയ വികസന പദ്ധതികളെ ആദരിക്കുന്നതിനായി മാനവവിഭവശേഷി മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിലാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് കീഴിൽ സ്വദേശികൾക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, മികച്ച തൊഴിലധിഷ്ഠിത പരിശീലനം നൽകി അവരെ ദീർഘകാല സ്വയംപര്യാപ്തതയിലേക്ക് നയിക്കാനും ലുലുവിന് സാധിച്ചതായി മന്ത്രാലയം വിലയിരുത്തി.
മന്ത്രാലയത്തിെൻറ ഈ ഉന്നത അംഗീകാരം ഏറെ അഭിമാനം നൽകുന്നതാണെന്ന് ലുലു സൗദി അറേബ്യ ഡയറക്ടർ മുഹമ്മദ് ഹാരിസ് പ്രതികരിച്ചു. സൗദി അറേബ്യയിലുടനീളം സുസ്ഥിരമായ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിെൻറ പ്രാധാന്യം വെളിപ്പെടുത്തുന്നതാണ് ഈ പുരസ്കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ലുലുവിെൻറ ഓരോ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളും മുന്നോട്ടുപോകുന്നത്. സ്വദേശി യുവാക്കളെയും യുവതികളെയും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ സജീവ പങ്കാളികളാക്കാൻ സഹായിക്കുന്ന സമഗ്രമായ അവസരങ്ങൾ ഒരുക്കുന്നതിൽ ലുലു എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.