Posted On
date_range Updated On
date_range ജിദ്ദയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം മമ്പാട് ബീമ്പുങ്ങൽ സ്വദേശി കൂത്രാടൻ സഫീർ (34) ആണ് മരിച്ചത്. റോഡപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ സഫീറിനെ ജിദ്ദയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഇവിടെ ചികിത്സയിൽ കഴിയവെ ചൊവ്വാഴ്ച പുലർച്ചെ 4.45 ഓടെയായിരുന്നു അന്ത്യം. നാസറാണ് പരേതനായ സഫീറിെൻറ പിതാവ്, മാതാവ്: സുനിത. ഷിബിന റിൻസിയാണ് ഭാര്യ. ഐക്യ സഫീർ ഏക മകളാണ്. സഫീറിെൻറ മാതൃസഹോദരനായ റഫീഖ് മമ്പാട് നിലവിൽ ജിദ്ദയിലുണ്ട്. ജിദ്ദയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആവശ്യമായ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.