റി​യാ​ദി​ൽ ആ​രം​ഭി​ച്ച പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ആ​ദ്യ​ത്തെ ബ്രി​ട്ടീ​ഷ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഉ​ദ്​​ഘാ​ട​ന​ച​ട​ങ്ങ് 

റിയാദിൽ ആദ്യത്തെ ബ്രിട്ടീഷ്​ ഇൻറർനാഷനൽ സ്കൂൾ തുറന്നു

റി​യാ​ദ്​: പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ആ​ദ്യ​ത്തെ ബ്രി​ട്ടീ​ഷ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ റി​യാ​ദി​ൽ തു​റ​ന്നു. നൂ​ത​ന സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​യി ആ​ഗോ​ള പാ​ഠ്യ​പ​ദ്ധ​തി പ്ര​ധാ​നം ചെ​യ്യു​ക ല​ക്ഷ്യ​മി​ട്ടാ​ണ്​ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ബ്രി​​ട്ടീ​ഷ്​ 'ഡൗ​ൺ​ഹൗ​സ്​' സ്കൂ​ൾ തു​റ​ന്നി​രി​ക്കു​ന്ന​ത്. റോ​യ​ൽ ക​മീ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര സ്കൂ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​ള്ള പ്രോ​ഗ്രാ​മി​ന്​ കീ​ഴി​ലാ​ണ്​ പു​തി​യ സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.

വി​ദ്യാ​ഭ്യാ​സ, നി​​ക്ഷേ​പ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ അ​ന്താ​രാ​ഷ്​​ട്ര സ്കൂ​ളു​ക​ളെ ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കാ​ൻ പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ക്കാ​ൻ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ നേ​ര​ത്തേ നി​ർ​ദേ​ശം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നു​മാ​ണ്​.

നൂ​റി​ല​ധി​കം വ​ർ​ഷ​ത്തെ പ​രി​ച​യ​മു​ള്ള സ്കൂ​ളാ​ണ്​ ബ്രി​ട്ടീ​ഷ്​ ഡൗ​ൺ ഹൗ​സ് സ്കൂ​ൾ. റി​യാ​ദി​ൽ സ്‌​കൂ​ളി​ന്‍റെ ശാ​ഖ തു​റ​ക്കു​ന്ന​തി​ലും വി​ഷ​ൻ 2030ന്‍റെ ഭാ​ഗ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്ക് സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​ലും ഞ​ങ്ങ​ൾ സ​ന്തു​ഷ്ട​രാ​ണെ​ന്ന്​ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ഡൗ​ൺ ഹൗ​സ് പ്രി​ൻ​സി​പ്പ​ൽ ഇ​മാ മ​ക്കെ​ൻ​ഡ്രി​ക് പ​റ​ഞ്ഞു. ഹൗ​സ് സ്‌​കൂ​ളു​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്‌​തി​രി​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​നി​ക​ളെ അ​വ​രു​ടെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ സ​ജീ​വ​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്ന​തി​ന് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തി​നു​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സൗ​ദി​യും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ഉ​ഭ​യ​ക​ക്ഷി വി​ദ്യാ​ഭ്യാ​സ ബ​ന്ധ​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ധാ​ന തു​ട​ക്ക​ത്തെ ഈ ​സ്കൂ​ൾ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തെ​ന്ന്​ സൗ​ദി​യി​ലെ ബ്രി​ട്ടീ​ഷ് അം​ബാ​സ​ഡ​ർ നീ​ൽ ക്രോം​പ്ട​ൺ. ഇ​തി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ൽ ഞ​ങ്ങ​ൾ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും ബ്രി​ട്ടീ​ഷ്​ അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

Tags:    
News Summary - The first British International School opens in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.