നിയമം ലംഘിച്ച്​ മീൻ പിടിത്തം; ഇന്ത്യക്കാരും ബംഗ്ലാദേശികളുമടക്കം ആറുപേർ പിടിയിൽ

അബഹ: സൗദി അറേബ്യയിലെ സമുദ്ര സുരക്ഷാ-സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ആറ് പ്രവാസികളെ അതിർത്തി സുരക്ഷാ സേന അറസ്​റ്റ്​ ചെയ്തു. അസിർ മേഖലയിലെ അൽ ഖഹ്​മ ഗവർണറേറ്റിൽ കോസ്​റ്റ്​ ഗാർഡ് നടത്തിയ പട്രോളിങ്ങിനിടെയാണ് നിയമം ലംഘിച്ച്​ മീൻ പിടിത്തം നടത്തിയ പ്രതികൾ പിടിയിലായത്. അറസ്​റ്റിലായവരിൽ ഇന്ത്യക്കാരും ബംഗ്ലാദേശികളും ഉൾപ്പെടുന്നു.

കൃത്യമായ ലൈസൻസോ അനുമതിയോ കൂടാതെ രാജ്യത്തെ നിരോധിത സമുദ്ര മേഖലകളിൽ മീൻപിടുത്തം നടത്തിയതാണ് ഇവർക്കെതിരെയുള്ള കുറ്റം. പിടിയിലാകുമ്പോൾ ഇവരുടെ പക്കൽ നിന്ന് വേട്ടയാടിയ മത്സ്യങ്ങളും കണ്ടെടുത്തു. അറസ്​റ്റിലായവർക്കെതിരെ നിലവിലുള്ള നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചതായും തുടർനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.

രാജ്യത്തെ ജലസമ്പത്തും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള നിയമങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് അതിർത്തി സുരക്ഷാ സേന ഓർമ്മിപ്പിച്ചു. പരിസ്ഥിതിക്കോ വന്യജീവികൾക്കോ ഭീഷണിയാകുന്ന തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടനടി വിവരം അറിയിക്കണം.

മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ 994, 999, 996 എന്നീ നമ്പറുകളിലും വിവരങ്ങൾ കൈമാറാവുന്നതാണ്. പരാതിക്കാരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

News Summary - Illegal fishing: Six people including Indians and Bangladeshis detained.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.