വണ്ടൂരിൽ നടന്ന ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ എക്സ് പ്രവാസി കേരള കൂട്ടായ്മ അഞ്ചാം വാർഷിക സംഗമത്തിൽ വി.പി. മുഹമ്മദലി സംസാരിക്കുന്നു
ജിദ്ദ/വണ്ടൂർ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ എക്സ് പ്രവാസി കേരള കൂട്ടായ്മ അഞ്ചാം വാർഷികം വണ്ടൂർ സലഫിയ്യ കോളജിൽ സമാപിച്ചു. അബുബക്കർ സ്വലാഹി സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദുൽറസാഖ് കൊടുവള്ളി അധ്യക്ഷത വഹിച്ചു. കെ.എൻ.എം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറിയും വണ്ടൂർ സലഫിയ്യ കോളജ് ഡയറക്ടറുമായ യൂസുഫലി സ്വലാഹി, ജിദ്ദ നാഷനൽ ആശുപത്രി ഗ്രൂപ്പ് ചെയർമാൻ വി.പി. മുഹമ്മദലി എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഖുർആൻ പഠിതാക്കൾക്ക് വി.പി. മുഹമ്മദലി സമ്മാനങ്ങൾ വിതരണം ചെയ്തു. അബ്ബാസ് ചെമ്പൻ, നൂരിഷ വള്ളിക്കുന്ന്, പി.വി. അശ്റഫ്, അസ്കർ വണ്ടൂർ, സജ്ന ടീച്ചർ എന്നിവർ സംസാരിച്ചു. അബുബക്കർ ഫാറൂഖി, അബ്ദുൽ ഹമീദ് പരപ്പനങ്ങാടി, അബ്ദുൽ ഹമീദ് പന്തല്ലൂർ, അബ്ദുസ്സലാം പത്തപ്പിരിയം, ഹസ്സൻകുട്ടി മങ്കട, അബ്ദുപ്പ ചോക്കാട്, ജൗഹർ പുളിക്കൽ, സൈതലവി മൂന്നിയൂർ, അഹ്മദ് അമ്പലഞ്ചേരി എന്നിവർ ആശംസ നേർന്നു. അബ്ദുൽഹമീദ് ഉദരംപൊയിൽ ആമുഖ പ്രഭാഷണം നടത്തി. ഹാഫിദ് ഹംദാൻ ഖിറാഅത്ത് നടത്തി. ചടങ്ങിൽ ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെൻറർ എക്സ് പ്രവാസീസ് കേരള കൂട്ടായ്മ പുനഃസംഘടനം നടന്നു.
ഭാരവാഹികൾ: അബൂബക്കർ ഫാറൂഖി (പ്രസി.), അബ്ദുൽ ഹമീദ് ഉദരംപൊയിൽ (സെക്ര.), ജൗഹർ പുളിക്കൽ (ട്രഷ.), ബാബു നഹ്ദി, ഉമർ ആമയൂർ, അഷറഫ് സലാഹി നാട്ടുകൽ, നാദിർ നൂരിഷ വള്ളിക്കുന്ന് (സഹ ഭാരവാഹികൾ). ഉപദേശകസമിതി അംഗങ്ങളായി അബ്ദുൾ റസാഖ് കൊടുവള്ളി, അബ്ദുൽ ഹമീദ് പരപ്പനങ്ങാടി, അബ്ദുൽ ഹമീദ് പന്തല്ലൂർ എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി സലിം കളപ്പാടൻ, അഹമദ് അമ്പലഞ്ചേരി, മുനീർ കൊണ്ടോട്ടി, അഷറഫ് അണക്കായി നിലമ്പൂർ, അബ്ദുൽ അസീസ് സ്വലാഹി മങ്കട, അഷറഫ് പി.കെ ആനക്കയം എന്നിവരെയും, വനിതാ കോഓഡിനേറ്റർമാരായി സജ്ന ടീച്ചർ എടവണ്ണ, സലീന അബ്ദുസ്സലാം കൊണ്ടോട്ടി, സൈഫുന്നിസ ടീച്ചർ മങ്കട എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.