ജിദ്ദ: രാജ്യത്തെ റസ്റ്റാറൻറുകളിലും കഫേകളിലും സൗദി എൻറർടെയ്ൻമെൻറ് അതോറിറ്റി നടത്തിയ പരിശോധനയിൽ 819 നിയമലംഘനകൾ കണ്ടെത്തി. റസ്റ്റാറൻറുകളിലും കഫേകളിലും നടക്കുന്ന തത്സമയ വിനോദ പരിപാടികളും പ്രദർശനങ്ങളും നിരീക്ഷിക്കുന്നതിനിടയിലാണ് ഇത്രയും നിയമലംഘനങ്ങൾ കണ്ടെത്തിയത്.
750 ഫീൽഡ് സന്ദർശനങ്ങളാണ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നടത്തിയത്. കണ്ടെത്തിയ നിയമലംഘനങ്ങളിൽ 116 എണ്ണം ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കാത്തതാണ്. 102 നിയമലംഘനങ്ങൾ റസ്റ്റാറൻറുകളിലും കഫേകളിലും അനുമതിയില്ലാതെ തത്സമയ പരിപാടികൾ സംഘടിപ്പിച്ചതാണ്. 96 എണ്ണം അനുമതി പത്രമില്ലാതെ വിനോദ പരിപാടികൾ നടത്തിയതുമാണ്.
നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് നിയമാനുസൃത നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിനോദ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ആരോഗ്യ മുൻകരുതൽ പാലിച്ചിരിക്കണമെന്നും എൻറർടെയ്ൻമെൻറ് അതോറിറ്റി പറഞ്ഞു. അനുമതി പത്രം നേടാതെ പരിപാടികൾ സംഘടിപ്പിക്കുന്നത് നിയമലംഘനമാണ്. ഏതു പരിപാടിക്കും അതോറിറ്റിയുടെ ഇലക്ട്രോണിക് വെബ്സൈറ്റ് സന്ദർശിച്ച് ആവശ്യമായ ലൈസൻസിന് അപേക്ഷിക്കാവുന്നതാണ്. ആരോഗ്യ മുൻകരുതൽ പാലിക്കാത്തതിനാലും അനുമതി നേടാത്തതിനാലും നിരവധി പരിപാടികൾ നിർത്തലാക്കിയിട്ടുണ്ടെനും എൻറർടെയ്ൻമെൻറ് അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.