സൗദി സമ്പദ്‌വ്യവസ്ഥയിൽ വൻകുതിപ്പ്; 2025ൽ 4.5 ശതമാനം ജി.ഡി.പി വളർച്ച

യാം​ബു: 2025ൽ ​സൗ​ദി അ​റേ​ബ്യ​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ൽ (ജി.​ഡി.​പി) 4.5 ശ​ത​മാ​ന​ത്തി​​ന്റെ ഗ​ണ്യ​മാ​യ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തെ പ്ര​ധാ​ന സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളെ​ല്ലാം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​താ​യി ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് പു​റ​ത്തു​വി​ട്ട വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം എ​ണ്ണ മേ​ഖ​ല​യി​ൽ 5.7 ശ​ത​മാ​ന​വും എ​ണ്ണ ഇ​ത​ര മേ​ഖ​ല​ക​ളി​ൽ 4.9 ശ​ത​മാ​ന​വും വ​ള​ർ​ച്ച നി​ര​ക്ക് കൈ​വ​രി​ക്കാ​നാ​യി. സ​ർ​ക്കാ​ർ സേ​വ​ന മേ​ഖ​ല​യി​ൽ 0.9 ശ​ത​മാ​ന​ത്തി​​ന്റെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. നി​ല​വി​ലെ വി​പ​ണി മൂ​ല്യ​മ​നു​സ​രി​ച്ച് 2025ൽ ​രാ​ജ്യ​ത്തി​ന്റെ ആ​കെ ജി.​ഡി.​പി 4.789 ട്രി​ല്യ​ൺ റി​യാ​ലി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

സൗ​ദി സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലേ​ക്ക് ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന ന​ൽ​കി​യ​ത് എ​ണ്ണ, പ്ര​കൃ​തി​വാ​ത​ക മേ​ഖ​ല​ക​ളാ​ണ് (17.1 ശ​ത​മാ​നം). മ​റ്റ് പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലെ പു​രോ​ഗ​തി ഇ​നി പ​റ​യു​ന്ന ​പ്ര​കാ​ര​മാ​ണ്. മൊ​ത്ത-​ചി​ല്ല​റ വ്യാ​പാ​രം, ഹോ​ട്ട​ൽ, റെ​സ്​​റ്റോ​റ​ൻ​റ്​ മേ​ഖ​ല​യി​ൽ 12.3 ശ​ത​മാ​നം വ​ള​ർ​ച്ച, ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ (എ​ണ്ണ ശു​ദ്ധീ​ക​ര​ണം ഒ​ഴി​കെ) 11.1 ശ​ത​മാ​നം വ​ള​ർ​ച്ച, നി​ർ​മാ​ണ മേ​ഖ​ല​യി​ൽ 8.0 ശ​ത​മാ​നം പു​രോ​ഗ​തി എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​ത്. എ​ണ്ണ ഇ​ത​ര ക​യ​റ്റു​മ​തി​യി​ൽ (പു​ന​ർ ക​യ​റ്റു​മ​തി ഒ​ഴി​കെ) ക​ഴി​ഞ്ഞ വ​ർ​ഷം 1.5 ശ​ത​മാ​ന​ത്തി​​ന്റെ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ങ്കി​ലും, 2025​െൻ​റ അ​വ​സാ​ന പാ​ദ​ത്തി​ൽ എ​ണ്ണ ഇ​ത​ര ക​യ​റ്റു​മ​തി​യി​ൽ 18.6 ശ​ത​മാ​ന​ത്തി​​ന്റെ ശ്ര​ദ്ധേ​യ​മാ​യ മു​ന്നേ​റ്റം ദൃ​ശ്യ​മാ​യി.

2025ന്റെ ​നാ​ലാം പാ​ദ​ത്തി​ൽ മാ​ത്രം സൗ​ദി സ​മ്പ​ദ്‌​വ്യ​വ​സ്ഥ 5.0 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. ഈ ​കാ​ല​യ​ള​വി​ൽ എ​ണ്ണ, പ്ര​കൃ​തി​വാ​ത​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ 12.4 ശ​ത​മാ​ന​ത്തി​​ന്റെ വാ​ർ​ഷി​ക വ​ള​ർ​ച്ച​യു​ണ്ടാ​യി. മു​ൻ​പാ​ദ​ത്തെ അ​പേ​ക്ഷി​ച്ച് 4.2 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഈ ​മേ​ഖ​ല​യി​ലു​ണ്ടാ​യ​ത്. കൂ​ടാ​തെ, നാ​ലാം പാ​ദ​ത്തി​ൽ വ്യാ​പാ​ര-​വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ൾ 5.4 ശ​ത​മാ​നം വാ​ർ​ഷി​ക വ​ള​ർ​ച്ച​യും കൈ​വ​രി​ച്ചു. രാ​ജ്യ​ത്തി​ന്റെ മൊ​ത്തം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ എ​ണ്ണ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​വും നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തി​യ​ത് എ​ന്ന് അ​തോ​റി​റ്റി റി​പ്പോ​ർ​ട്ട് വി​ല​യി​രു​ത്തു​ന്നു.

Tags:    
News Summary - Saudi economy sees huge surge; GDP growth of 4.5 percent in 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.