വെൽഫെയർ അസോസിയേഷൻ ഓഫ് കൊടുവള്ളി എക്സ്പാട്രിയേറ്റ് സംഘടിപ്പിച്ച സൗഹൃദ
ഇഫ്താർ വിരുന്ന്
റിയാദ്: കൊടുവള്ളി സ്വദേശികളുടെ റിയാദിലെ കൂട്ടായ്മയായ വെൽഫെയർ അസോസിയേഷൻ ഓഫ് കൊടുവള്ളി എക്സ്പാട്രിയേറ്റ് (വേക്ക്) സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ വിരുന്ന് പ്രവാസി സമൂഹത്തിെൻറ ഒത്തുചേരലായി മാറി.
മലസിലെ ലുലു റൂഫ് ടോപ്പ് കാൻറീൻ ലോഞ്ചിൽ നടന്ന ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, സന്നദ്ധ സേവന രംഗത്തെ പ്രമുഖരടക്കം നിരവധി പേർ പങ്കെടുത്തു. പ്രസിഡൻറ് ബഷീർ ഇയ്യോത്തി, സെക്രട്ടറി ലത്തീഫ് കുണ്ടുങ്ങര, ട്രഷറർ ഒ.കെ. സലാം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. റിയാദ് ഇന്ത്യൻ മീഡിയ ഫോറം സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, പ്രമുഖ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, ഓമശ്ശേരി ശാന്തി ആശുപത്രി ചെയർമാൻ ലത്തീഫ് എന്നിവർ സംബന്ധിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
മുജീബ് മൂത്താട്ട്, മജീദ് പൂളക്കാടി, റിയാസ് ചോലയിൽ, അൻസാർ കൊടുവള്ളി, ഹാരിസ് വാവാട്, പി.കെ. നൗഷാദ്, സലാം ഡാറ്റകോർ, ഫൈസൽ പുഴങ്കര, എൻ.എച്ച്. റസാഖ്, നൗഷാദ് പാമ്പങ്ങൾ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.