അ​ൽ ഖോ​ബാ​റി​ൽ മ​രി​ച്ച ക​ണ്ണ​ന​ല്ലൂ​ർ സി​ദ്ദീ​ഖി​​ന്റെ കു​ടും​ബ​ത്തി​ന് കെ.​എം.​സി.​സി യു​ടെ മ​ര​ണാ​ന​ന്ത​ര ആ​നു​കൂ​ല്യം പി.​aസി. വി​ഷ്ണു​നാ​ഥ് എം.​എ​ൽ.​എ കൈ​മാ​റു​ന്നു

സൗ​ദി കെ.​എം.​സി.​സി സു​ര​ക്ഷാ പ​ദ്ധ​തി; സിദ്ദീഖി​ന്റെ കുടുംബത്തിന് മരണാനന്തര ആനുകൂല്യം കൈമാറി

അ​ൽ ഖോ​ബാ​ർ: സൗ​ദി കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ 2025 വ​ർ​ഷ​ത്തെ മ​ര​ണാ​ന​ന്ത​ര ആ​നു​കൂ​ല്യം കൈ​മാ​റി. അ​ൽ ഖോ​ബാ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ ദ​ഹ്റാ​ൻ ഏ​രി​യ​യി​ൽ അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​പ്പെ​ട്ട ക​ണ്ണ​ന​ല്ലൂ​ർ വ​ട​ക്കേ​മു​ക്ക് ചെ​റു​കു​ള​ത്ത് സി​ദ്ദീ​ഖി​​ന്റെ കു​ടും​ബ​ത്തി​നാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്. പാ​ണ​ക്കാ​ട് സാ​ദി​ഖ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ചെ​യ​ർ​മാ​നാ​യ കെ.​എം.​സി.​സി കേ​ര​ള ട്ര​സ്​​റ്റി​ൽ നി​ന്നു​ള്ള മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ ആ​നു​കൂ​ല്യം കു​ണ്ട​റ എം.​എ​ൽ.​എ പി.​സി. വി​ഷ്ണു​നാ​ഥ് കു​ടും​ബ​ത്തി​ന് കൈ​മാ​റി.

സൗ​ദി റ​ഹി​മ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ മ​ൻ​സൂ​ർ മൈ​നാ​ഗ​പ്പ​ള്ളി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ലം ജി​ല്ല മു​സ്​​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സു​ൽ​ഫി​ക്ക​ർ സ​ലാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​സാ​ർ കു​ണ്ടു​മ​ൺ (സൗ​ദി ത​ത്​​ലീ​സ് ഏ​രി​യാ കെ.​എം.​സി.​സി), ജി​ല്ലാ മു​സ്​​ലിം ലീ​ഗ് സെ​ക്ര​ട്ട​റി ശ​രീ​ഫ് ച​ന്ദ​ന​ത്തോ​പ്പ്, കു​ണ്ട​റ മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ദി​ഹു​ദ്ദീ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ക​ണ്ണ​ന​ല്ലൂ​ർ ഫ​സ​ലു​ദ്ദീ​ൻ, തൃ​ക്കോ​വി​ൽ വ​ട്ടം പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ സു​ൽ​ഫി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഫൈ​സ​ൽ കു​ള​പ്പാ​ടം, മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഗാ​യ​ത്രി ദേ​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം നി​സാ​മു​ദ്ദീ​ൻ, യു.​ഡി.​എ​ഫ് കു​ണ്ട​റ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കു​രീ​പ്പ​ള്ളി സ​ലിം, ന​വാ​സ് പു​ത്ത​ൻ​വീ​ട് തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Saudi KMCC Security Scheme; Siddique's family receives posthumous benefit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.