ജിദ്ദ: മലർവാടി വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ജിദ്ദയിലെ പ്രവാസി കുട്ടികൾക്കായി സംഘടിപ്പിച്ച 'മഴവില്ല്' ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിട്യൂട്ടിൽ നടന്ന ചടങ്ങിൽ വിവിധ കാറ്റഗറികളിലായി തിരഞ്ഞെടുക്കപ്പെട്ട 24 വിജയികൾക്കുള്ള ഉപഹാരങ്ങളാണ് സമ്മാനിച്ചത്. ഫെബ്രുവരിയിൽ ജിദ്ദയിലെ രണ്ട് കേന്ദ്രങ്ങളിലായി നടന്ന മത്സരത്തിൽ നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് മുന്നൂറോളം കുട്ടികൾ പങ്കെടുത്തിരുന്നു.
അബ്ഷീർ, ഹസ്ന എന്നിവർ സമ്മാനവിതരണ ചടങ്ങിന് നേതൃത്വം നൽകി. ജിദ്ദയിലെ ഒട്ടേറെ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങ് ഏറെ ശ്രദ്ധേയമായി. കുട്ടികളിലെ ഭാവനയും സർഗശേഷിയും തൊട്ടുണർത്താനും കലകളോടുള്ള അഭിരുചി വളർത്താനും ലക്ഷ്യമിട്ടാണ് മലർവാടി ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.