സൗ​ദി ക​ലാ​സം​ഘം ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

സൗ​ദി ക​ലാ​സം​ഘം; ജി​ദ്ദ​യി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: സൗ​ദി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ക​ലാ​കാ​ര​ന്മാ​രു​ടെ പൊ​തു​കൂ​ട്ടാ​യ്മ​യാ​യ സൗ​ദി ക​ലാ​സം​ഘം (എ​സ്.​കെ.​എ​സ്) ജി​ദ്ദ​യി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ​യി​ലു​ള്ള എ​സ്.​കെ.​എ​സ് അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും ഒ​ത്തു​ചേ​ർ​ന്ന ഇ​ഫ്താ​ർ സം​ഗ​മം സൗ​ഹൃ​ദ​ത്തി​​ന്റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും മ​ഹി​ത മാ​തൃ​ക​യാ​യി.

ഇ​തോ​ട​നു​ബ​ന്ധി​ച്ച ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഹ​സ്സ​ൻ കൊ​ണ്ടോ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വാ​സ് ബീ​മാ​പ്പ​ള്ളി, ഡോ. ​ഹാ​രി​സ്, സാ​ദി​ഖ​ലി തു​വ്വൂ​ർ, റാ​ഫി ബീ​മാ​പ്പ​ള്ളി, സോ​ഫി​യ സു​നി​ൽ, ഇ​സ്മാ​യി​ൽ ഇ​ജ്‌​ലു, മു​ഹ​മ്മ​ദ് റാ​ഫി എ​റ​ണാം​കു​ളം, ഖ​മ​റു​ദ്ധീ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ജേ​ഷ് ച​ന്ദ്രു സ്വാ​ഗ​ത​വും ഇ​ജാ​സ് ക​ള​രി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഈ​ദ്, ഓ​ണം, ക്രി​സ്തു​മ​സ് തു​ട​ങ്ങി​യ വി​വി​ധ ആ​ഘോ​ഷ വേ​ള​ക​ളി​ൽ കൂ​ട്ടാ​യ്മ​ക്ക് കീ​ഴി​ൽ കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ തു​ട​ർ​ന്നും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Saudi Arts Association organizes Iftar gathering in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.