അൽഖർജിലെ മലയാളി വനിതകളുടെ കൂട്ടായ്മയായ ‘ലെറ്റ്സ് ഡു ഇറ്റ് ടുഗദർ’ സംഘടിപ്പിച്ച ഇഫ്താർ സംഗമം
അൽഖർജ്: ലോക വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് അൽഖർജിലെ മലയാളി വനിതകളുടെ കൂട്ടായ്മയായ ‘ലെറ്റ്സ് ഡു ഇറ്റ് ടുഗദർ’ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽ ദോസരി ആശുപത്രിക്ക് സമീപമുള്ള ഹാളിൽ നടന്ന ചടങ്ങിൽ അമ്പതോളം പേർ പങ്കെടുത്തു. എഴുത്തുകാരി സുബൈദ കോമ്പിൽ മുഖ്യാതിഥിയായി റമദാൻ സന്ദേശം നൽകി. സാമൂഹിക സാംസ്കാരിക മേഖലകളിലെ സ്ത്രീകളുടെ പങ്കാളിത്തവും നോമ്പിന്റെ മഹത്വവും ചടങ്ങിൽ ചർച്ചയായി.
പരിപാടിയിൽ ഡോ. റിൻസി, അൽഖർജ് എം.സി.എച്ച് ആശുപത്രിയിലെ നഴ്സ് ഷെറീന, അൽ ദോസരി ആശുപത്രിയിലെ നഴ്സ് റുഷ്ദ ഷുംനാസ്, കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സ് ഷീബ എന്നിവർ ആശംസകൾ നേർന്നു. ഗ്രൂപ് അംഗങ്ങൾ തയാറാക്കിയ വിഭവങ്ങളാണ് നോമ്പ് തുറക് രുചിപകർന്നത്. ഇഹ്സാന ഷാനവാസ് ആലപിച്ച ഗാനമാലപിച്ചു.സംഗമത്തിന് ശാരിബ നാസർ, ഷൈമ റിയാസ്, ഇഹ്സാന ഷാനവാസ്, അഹ്സന ശരീഫ്, നാജിയ നാസർ, അജ്മില, അഫീഫ, ഷഹാന, നാദിയ എന്നിവർ നേതൃത്വം നൽകി. പ്രവാസ മണ്ണിലെ വനിതകളുടെ ഐക്യവും സഹകരണവും വിളിച്ചോതുന്നതായിരുന്നു ഈ ഒത്തുചേരൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.