റിയാദ് കേളി റൗദ ഏരിയ സമ്മേളനം ഗീവർഗീസ് ഇടിച്ചാണ്ടി
ഉദ്ഘാടനം ചെയ്യുന്നു
കെ.കെ ഷാജി (സെക്ര.), സലീം കൂടത്തായി (പ്രസി.),
മുഹമ്മദ് ഷഫീഖ് (ട്രഷറർ)
പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണം - കേളി റൗദ ഏരിയറിയാദ്: കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ വെട്ടിക്കുറക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാരിന്റെ പ്രവാസി വിരുദ്ധ നയത്തിന്റെ തുറന്ന തെളിവാണെന്ന് കേളി സാംസ്കാരിക വേദി റിയാദ് റൗദ ഏരിയ സമ്മേളനം അഭിപ്രായപ്പെട്ടു. ഒക്ടോബർ അവസാനവാരം പ്രാബല്യത്തിൽ വരുന്ന ശൈത്യകാല ഷെഡ്യൂളിൽ 75 സർവിസുകൾ റദ്ദാക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി മാത്രം കോഴിക്കോട് നിന്ന് 25 സർവിസുകളാണ് എടുത്തുമാറ്റപ്പെടുന്നത്. മലയാളികളെ കൂടുതലായി ബാധിക്കുന്ന ഈ നടപടി പ്രതിഷേധാർഹമാണ്. കേളി കല സാംസ്കാരിക വേദിയുടെ 12 മത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന ഒമ്പതാമത് റൗദ ഏരിയ സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്നു. സംഘാടക സമിതി ചെയർമാൻ സലിം കൂടത്തായി താത്കാലിക അധ്യക്ഷനായി പ്രസിഡന്റ് വിനയനെ ക്ഷണിച്ചുകൊണ്ട് തുടക്കം കുറിച്ച സമ്മേളനം രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബിജി തോമസ് മൂന്നു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.കെ ഷാജി വരവ് ചെലവ് കണക്കും, കേളി ജോയന്റ് സെക്രട്ടറി സുനിൽ കുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. അഞ്ചു യൂനിറ്റുകളിൽ നിന്നായി 63 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ബിജി തോമസ്, കെ.കെ ഷാജി, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, രക്ഷാധികാരി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ആഷിഖ് ബഷീർ, പ്രഭാകരൻ ബേത്തൂർ, അനൂപ്, നിഖിൽ, ബിനീഷ്, ജോസഫ് മത്തായി എന്നിവർ വിവിധ പ്രമേയങ്ങൾ വതരിപ്പിച്ചു.
കെ.കെ ഷാജി (സെക്രട്ടറി), സലീം കൂടത്തായി (പ്രസിഡന്റ്), മുഹമ്മദ് ഷഫീഖ് (ട്രഷറർ), പ്രഭാകരൻ ബേത്തൂർ, കബീർ പാറക്കൽ(ജോയി. സെക്ര.), ഷാനു ഭാസ്കർ, ശ്രീജിത് ശ്രീധരൻ (വൈസ് പ്രസി.), ബവീഷ് (ജോയി. ട്രഷറർ), ബീനീഷ്, ഇസ്മായിൽ, അബു മുഹമ്മദ്, പി. മുസ്തഫ, ആഷിഖ് ബഷീർ ചന്ദ്രൻ, ജോമോൻ സ്റ്റീഫൻ, ബിജി തോമസ്, ശശിധരൻ പിള്ള, വിൽസൺ ജോസ്, നിസാർ ഷംസുദ്ദീൻ എന്നിവരെ നിർവാഹക സമിതി അംഗങ്ങളായും 19 അംഗ നേതൃത്വത്തെ സമ്മേളനം തിരഞ്ഞെടുത്തു. ഭാരവാഹികളെ ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി സതീഷ് കുമാർ പ്രഖ്യാപിച്ചു.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സീബാ കൂവോട്, ഷമീർ കുന്നുമ്മൽ, ഫിറോസ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ, ട്രഷറർ ജോസഫ് ഷാജി, വൈസ് പ്രസിഡന്റുമാരായ ഗഫൂർ ആനമങ്ങാട് രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗം കിഷോർ ഇ നിസാം എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പ്രഭാകരൻ ബേത്തൂർ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സുരേഷ് ലാൽ, വിനയൻ, സലീം കൂടത്തായി എന്നിവർ പ്രസീഡിയം, സതീഷ് കുമാർ, ബിജി തോമസ്, ഷാജി കെകെ സ്റ്റിയറിങ് കമ്മറ്റി, ജോമോൻ സ്റ്റീഫൻ, ആഷിഖ് ബഷീർ എന്നിവർ പ്രമേയ കമ്മറ്റി, ശ്രീകുമാർ, ഷഫീഖ് മിനുട്സ് കമ്മിറ്റി, പ്രഭാകരൻ, ശ്രീജിത്, ശശിധരൻ പിള്ള ക്രെഡൻഷ്യൽ കമ്മറ്റി, ചന്ദ്രൻ, അനൂപ്, ബിനീഷ് രജിസ്ട്രേഷൻ എന്നീ സബ് കമ്മിറ്റികൾ സമ്മേളനം നിയന്ത്രിച്ചു. ചില്ല കോഓഡിനേറ്റർ സുരേഷ് ലാൽ സ്വാഗതവും പുതിയ ഏരിയ സെക്രട്ടറി കെ.കെ ഷാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.