കി​രീ​ടാ​വ​കാ​ശി ര​ക്ത​ദാ​നം ന​ട​ത്തി; 2026ലെ ​ദേ​ശീ​യ ര​ക്ത​ദാ​ന കാ​മ്പ​യി​ന് തു​ട​ക്കം

റി​യാ​ദ്: സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ര​ക്ത​ദാ​നം ന​ട​ത്തി 2026ലെ ​ദേ​ശീ​യ ര​ക്ത​ദാ​ന കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. സ​മൂ​ഹ​ത്തി​ന്റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടു​ള്ള ത​ന്റെ നി​ര​ന്ത​ര​മാ​യ താ​ൽ​പ്പ​ര്യം പ്ര​ക​ട​മാ​ക്കു​ന്ന​തി​നു​മു​ള്ള ജീ​വ​കാ​രു​ണ്യ​പ​ര​മാ​യ മ​ഹ​ത്താ​യ ചു​വ​ടു​വെ​പ്പി​ന്റെ ഭാ​ഗ​മാ​യാ​ണ് വാ​ർ​ഷി​ക ദേ​ശീ​യ ര​ക്ത​ദാ​ന കാ​മ്പെ​യ്‌​ന് കി​രീ​ടാ​വ​കാ​ശി തു​ട​ക്കം കു​റി​ച്ച​ത്. ദാ​ന​ത്തി​ന്റെ​യും സ​ന്ന​ദ്ധ​സേ​വ​ന​ത്തി​ന്റെ​യും സം​സ്കാ​രം വേ​രൂ​ന്നു​ന്ന​തി​നും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ദേ​ശീ​യ ഉ​ദ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ​യു​ടെ ഭാ​ഗം കൂ​ടി​യാ​ണി​ത്. അ​തോ​ടൊ​പ്പം കി​രീ​ടാ​വ​കാ​ശി​യു​ടെ ര​ക്ത​ദാ​നം മാ​തൃ​കാ​പ​ര​മാ​യ ദേ​ശീ​യ, മാ​നു​ഷി​ക സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​ത്.

സൗ​ദി സ​മൂ​ഹ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ശി​ല​യാ​യ പ​ര​സ്പ​ര സ​ഹാ​യ​ത്തി​ന്റെ​യും ഐ​ക്യ​ത്തി​ന്റെ​യും മൂ​ല്യ​ങ്ങ​ളെ ഇ​ത് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. ജീ​വ​ൻ ര​ക്ഷി​ക്കാ​നും രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​നും ഉ​പ​ക​രി​ക്കു​ന്ന ഒ​രു ഉ​ദാ​ത്ത​മാ​യ മാ​നു​ഷി​ക ക​ർ​മ്മം എ​ന്ന നി​ല​യി​ൽ ര​ക്ത​ദാ​ന​ത്തി​ന് മു​ന്നോ​ട്ടു​വ​രേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഇ​ത് വ്യ​ക്ത​മാ​ക്കു​ന്നു. സ​മൂ​ഹ​ത്തി​ൽ സ​ന്ന​ദ്ധ​സേ​വ​ന​ത്തി​ന്റെ​യും ഔ​ദാ​ര്യ​ത്തി​ന്റെ​യും സം​സ്കാ​ര​ത്തെ ഇ​ത് ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. തു​ട​ർ​ച്ച​യാ​യി സ്വ​മേ​ധ​യാ ര​ക്ത​ദാ​നം ന​ട​ത്തു​ന്ന​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ള​ർ​ത്തു​ക, സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധം ഊ​ട്ടി​യു​റ​പ്പി​ക്കു​ക, ര​ക്ത​ത്തി​ന്റെ​യും അ​തി​ന്റെ ഘ​ട​ക​ങ്ങ​ളു​ടെ​യും കാ​ര്യ​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ക എ​ന്നി​വ​യാ​ണ് കാ​മ്പ​യ്ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ, അ​ർ​ബു​ദ രോ​ഗി​ക​ൾ, ര​ക്ത​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ, ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​ർ എ​ന്നി​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ര​ക്ത​ദാ​നം.

സ്വ​മേ​ധ​യാ ര​ക്ത​ദാ​ന സം​സ്കാ​രം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ സൗ​ദി ശ്ര​ദ്ധേ​യ​മാ​യ പു​രോ​ഗ​തി തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. 2025-ൽ ​ര​ക്ത​ദാ​താ​ക്ക​ളു​ടെ എ​ണ്ണം ഒ​മ്പ​ത് ല​ക്ഷം ക​വി​ഞ്ഞ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. സ​ന്ന​ദ്ധ ര​ക്ത​ദാ​ന നി​ര​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നും ദേ​ശീ​യ ര​ക്ത​ശേ​ഖ​ര​ത്തി​ന്റെ സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള തു​ട​ർ​ച്ച​യാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്. 2025ൽ ​കി​രീ​ടാ​വ​കാ​ശി ആ​രം​ഭി​ച്ച വാ​ർ​ഷി​ക ദേ​ശീ​യ ര​ക്ത​ദാ​ന കാ​മ്പ​യ്ൻ ആ​രോ​ഗ്യ​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ ത​ല​ങ്ങ​ളി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ട് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ര​ക്ത​ദാ​താ​ക്ക​ളു​ടെ എ​ണ്ണം നാ​ലി​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ച്ചു. സൗ​ദി​യി​ലെ ബ്ല​ഡ് ബാ​ങ്കു​ക​ളു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ക്ത​ദാ​താ​ക്ക​ളു​ടെ എ​ണ്ണം രേ​ഖ​പ്പെ​ടു​ത്താ​ൻ ഇ​തി​ലൂ​ടെ സാ​ധി​ച്ചു (65,000ത്തി​ല​ധി​കം ദാ​താ​ക്ക​ൾ). നൂ​റ് ശ​ത​മാ​നം ര​ക്ത​ദാ​ന​സ​ന്ന​ദ്ധ​താ നി​ര​ക്കും 85 ശ​ത​മാ​ന​ത്തി​ല​ധി​കം പു​തി​യ ദാ​താ​ക്ക​ളും ഇ​തി​ന്റെ പ്ര​ത്യേ​ക​ത​യാ​ണ്. ഈ ​മു​ന്നേ​റ്റം രോ​ഗി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളെ നേ​രി​ട്ട് സ​ഹാ​യി​ച്ചു. 63,000ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് ര​ക്ത യൂ​ണി​റ്റു​ക​ളും, 10,000 പേ​ർ​ക്ക് പ്ലേ​റ്റ്‌​ലെ​റ്റു​ക​ളും, 10,000 പേ​ർ​ക്ക് പ്ലാ​സ്മ​യും ല​ഭി​ച്ചു. ഇ​ത് ബ്ല​ഡ് ബാ​ങ്കു​ക​ളു​ടെ സ​ജ്ജീ​ക​ര​ണ നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യും സ​ന്ന​ദ്ധ ര​ക്ത​ദാ​ന​ത്തെ സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന ഒ​രു ശീ​ല​മാ​ക്കി മാ​റ്റു​ക​യും ചെ​യ്തു.

Tags:    
News Summary - The Crown Prince donated blood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.