പ്രിയദർശിനിയുടെ 'എഴുത്തുകാരും പുസ്തകങ്ങളും' പരിപാടി ഇന്ന്

റിയാദ്: പ്രവാസി എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘എഴുത്തുകാരും പുസ്തകങ്ങളും’ എന്ന ശീർഷകത്തിലുള്ള പരിപാടിയുടെ നാലാം ഘട്ടം ഇന്ന് (വ്യാഴം) വൈകിട്ട് 7.30ന് റിയാദിലെ ഡി- പാലസ് ഹോട്ടലിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഹോട്ടലിന്റെ ഒന്നാം നിലയിൽ നടക്കുന്ന പരിപാടിയിൽ എഴുത്തുകാരായ നിഖിലാ സമീർ, കമർബാനു അബ്ദുസ്സലാം എന്നിവരുടെ പുസ്തകങ്ങൾ പരിചയപ്പെടുത്തും. പുസ്തകങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചക്കു പുറമെ എഴുത്തുകാരുമായി നേരിട്ട് സംവദിക്കാനുള്ള പ്രത്യേക സെഷനും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. 

Tags:    
News Summary - Priyadarshini's Writers and Books program today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.