എ​ച്ച്.​എം.​ആ​ർ മാ​ഡ്രി​ഡ് സോ​ക്ക​ർ 2026: ഖാ​ലി​ദി​യ്യ​യും, മാ​ഡ്രി​ഡ് എ​ഫ്. സി ​യും സെ​മി​യി​ൽ

ദ​മ്മാം: ദ​മ്മാം മാ​ഡ്രി​ഡ്‌ എ​ഫ് സി ​സം​ഘ​ടി​പ്പി​ക്കു​ന്ന എ​ച്ച്-​എം-​ആ​ർ മാ​ഡ്രി​ഡ്‌ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്റി​ൽ പ്ര​വി​ശ്യ​യി​ലെ പ്ര​മു​ഖ ടീ​മു​ക​ളാ​യ ഖാ​ലി​ദി​യ്യ എ​ഫ് സി​യും, മാ​ഡ്രി​ഡ്‌ എ​ഫ് സി​യും സെ​മി ഫൈ​ന​ലി​ൽ ക​ട​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച ദ​മ്മാ​മി​ൽ ഓ​ഫ്‌​സൈ​ഡ് അ​റീ​ന സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ പോ​രാ​ട്ട​ങ്ങ​ളി​ൽ ഖാ​ലി​ദി​യ്യ എ​ഫ്സി ദ​മ്മാം സോ​ക്ക​ർ എ​ഫ് സി​യെ​യും, മാ​ഡ്രി​ഡ്‌ എ​ഫ്. സി, ​കെ​പ് വ ​എ​ഫ്, സി​യു​ടെ​യും വെ​ല്ലു​വി​ളി​ക​ൾ അ​തി​ജ​യി​ച്ചാ​ണ് സെ​മി​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.​മ​ധ്യ​നി​ര​യി​ൽ മാ​ഡ്രി​ഡി​നാ​യി ക​ളം നി​റ​ഞ്ഞു ക​ളി​ച്ച അ​ജ്മ​ലും അ​ൻ​സി​ഫും മു​ന്നേ​റ്റ നി​ര​യി​ലേ​ക്ക് നി​ര​ന്ത​രം പ​ന്തു​ക​ൾ എ​ത്തി​ച്ച​തോ​ടെ മാ​ഡ്രി​ഡ്‌ മ​ത്സ​ര​ത്തി​ൽ അ​വ​ർ പി​ടി​മു​റു​ക്കി. വേ​ഗ​മാ​ർ​ന്നൊ​രു ത​ക​ർ​പ്പ​ൻ ഫി​നി​ഷി​ങ്ങി​ലൂ​ടെ മു​ബീ​ൻ വാ​ഴ​ക്കാ​ട് മാ​ഡ്രി​ഡ്‌ എ​ഫ് സി​ക്കാ​യി ര​ണ്ടാം ഗോ​ളും നേ​ടി​യ​തോ​ടെ അ​വ​ർ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ചു. തു​ട​ർ​ന്ന് അ​ൻ​സി​ഫി​ലൂ​ടെ​യും പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ ജി​ഫ്രി​യി​ലൂ​ടെ​യും മാ​ഡ്രി​ഡ്‌ ഗോ​ൾ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി.

മ​ത്സ​ര​ത്തി​ൽ ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി​യ അ​ൻ​സി​ഫ് പ്ലെ​യ​ർ ഓ​ഫ് ദി ​മാ​ച്ചാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ര​ണ്ടാം ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ മി​ക​ച്ച താ​ര​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി​യ ഖാ​ലി​ദി​യ്യ എ​ഫ് സി, ​മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് യു​വ താ​ര​ങ്ങ​ളു​ടെ ക​രു​ത്തി​ൽ ഇ​റ​ങ്ങി​യ ദ​മ്മാം സോ​ക്ക​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​മി​യി​ലേ​ക്ക് മു​ന്നേ​റി​യ​ത്. ഖാ​ലി​ദി​യ്യ​ക്കാ​യി ക​ളം നി​റ​ഞ്ഞു ക​ളി​ച്ച് ഹാ​ട്രി​ക് നേ​ടി​യ സ​ൽ​മാ​ൻ ഫാ​രി​സ് ആ​ണ് മ​ത്സ​ര​ത്തി​ലെ മി​ക​ച്ച താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. അ​ണ്ട​ർ 16-വി​ഭാ​ഗ​ത്തി​ൽ ഫോ​ക്കോ സോ​ക്ക​ർ അ​ക്കാ​ദ​മി മ​ല​ബാ​ർ യു​ണൈ​റ്റ​ഡ് അ​ക്കാ​ദ​മി​യെ തോ​ൽ​പ്പി​ച്ചു! ഫോ​ക്കോ സോ​ക്ക​റി​നാ​യി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ഹി​ഷാം അ​ൻ​ഷാ​ദ് മി​ക​ച്ച ത​ര​മാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ ജ​യ് മ​സാ​ല ഫു​ഡ്സ് മാ​നേ​ജ​ർ റോ​യ്സ്സ​ൺ തൃ​ശ്ശൂ​ർ, അ​ന​സ്, ലി​ന്റോ (ഗ​ൾ​ഫ് ഗ്രെ​യ്‌​സ്), നാ​സ​ർ, അ​ഫ്സ​ൽ (ഗ്ലോ​ബ് ലോ​ജി​സ്റ്റി​ക് ), ത​മീം (ന​വാ​ൽ കോ​ൾ​ഡ് സ്റ്റോ​ർ) എ​ന്നി​വ​ർ കൈ​മാ​റി. സ്വ​ദേ​ശി റ​ഫ​റി​മാ​രാ​യ മു​ഹ​മ്മ​ദ്‌ താ​ബി​ത്ത്, ഹ​മ​ദ് അ​ൽ ഈ​സ്സ, താ​രി​ഖ്‌ അ​ൽ ഗെ​യ്‌​സ് എ​ന്നി​വ​ർ​ക്കൊ​പ്പം അ​ബ്ദു​റ​ഹ്മാ​ൻ വാ​ണി​യ​മ്പ​ല​വും ചേ​ർ​ന്നാ​ണ് മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ച​ത്.

ടൂ​ർ​ണ​മെ​ന്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​യ യൂ​സു​ഫ് ചേ​റൂ​ർ, സ​ഹീ​ർ മ​ജ്ദാ​ൽ, ഷ​ഫീ​ർ മ​ണ​ലോ​ടി, നാ​സ​ർ വെ​ള്ളി​യ​ത്ത്, ലു​ക്മാ​നു​ൽ ഹ​ക്കീം, അ​ദ്നാ​ൻ വെ​ള്ള​രി​ക്ക​ൽ, ഷു​ക്കൂ​ർ ആ​ലു​ങ്ങ​ൽ, ക​രീം വേ​ങ്ങ​ര, റി​യാ​സ് മ​മ്പാ​ട്, ഹ​സ്സ​ൻ മ​ങ്ക​ര, മു​നീ​ർ അ​മീ​ൻ ക​ണ്ണൂ​ർ, ജാ​ബി​ർ വ​ള്ളി​ക്കു​ന്ന് എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ടൂ​ർ​ണ മെ​ന്റി​ന്റെ അ​വ​സാ​ന ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ങ്ങ​ൾ വ​രു​ന്ന വെ​ള്ളി​യാ​ഴ്ച (ഒ​ക്ടോ​ബ​ർ 09) ദ​മ്മാം ഓ​ഫ്‌​സൈ​ഡ് അ​റീ​ന​യി​ൽ ന​ട​ക്കും. രാ​ത്രി എ​ട്ടു മ​ണി​ക്ക് ന​ട​ക്കു​ന്ന മൂ​ന്നാം കോ​ർ​ട്ട​റി​ൽ ദാ​റു​ഷ്ശി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ യൂ​ത്ത് ക്ല​ബ്ബ് -പ​സ​ഫി​ക് ലോ​ജി​സ്റ്റി​ക്സ് ബ​ദ​ർ എ​ഫ്.​സി യെ​യും, രാ​ത്രി ഒ​ൻ​പ​ത് മ​ണി​ക്ക് ന​ട​ക്കു​ന്ന നാ​ലാം ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ പി.​എ​ൽ.​എ​സ് കാ​ർ​ഗോ ർ​എ​ഫ്.​സി ദ​മ്മാം -ഓ​യി​ൽ എ​ക്സ്പെ​ർ​ട്ട്സ് ട്രേ​ഡി​ങ് ക​മ്പ​നി സി.​എ​സ്.​സി അ​ൽ ഖോ​ബാ​റു​മാ​യി ഏ​റ്റു മു​ട്ടും.

Tags:    
News Summary - HMR Madrid Soccer 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.