'സി.​എ​ച്ച് സാ​മൂ​ഹി​ക പ​രി​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ നേ​താ​വ്' -റി​യാ​ദ് കെ.​എം.​സി.​സി

റി​യാ​ദ്: കേ​ര​ള​ത്തി​ൽ സാ​മൂ​ഹി​ക പ​രി​വ​ർ​ത്ത​ന​ത്തി​ന് ധീ​ര​മാ​യി നേ​തൃ​ത്വം ന​ൽ​കു​ക​യും അ​തി​ന് വേ​ണ്ടി പോ​രാ​ടു​ക​യും ചെ​യ്ത നേ​താ​വാ​യി​രു​ന്നു സി.​എ​ച്ച് മു​ഹ​മ്മ​ദ്‌ കോ​യ​യെ​ന്ന് റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച് സ്മ​ര​ണാ സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു. 'പ്ര​തി​ഭാ​ധ​ന​നാ​യ സി.​എ​ച്ച്' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ബ​ത്ഹ കെ.​എം.​സി.​സി ഓ​ഫീ​സി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഗ്രെ​യ്‌​സ് എ​ജ്യൂ​ക്കേ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്യി​ദ് അ​ഷ്‌​റ​ഫ്‌ ത​ങ്ങ​ൾ ചെ​ട്ടി​പ്പ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന്റെ ആ​ന്ത​രി​ക കെ​ട്ടു​റ​പ്പി​ന് ക​രു​ത്ത് പ​ക​രാ​ൻ മു​ന്നി​ൽ നി​ന്ന് ന​യി​ച്ച നേ​താ​വാ​യി​രു​ന്നു സി.​എ​ച്ച് എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സി.​പി മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​ത്തി​ന്റെ പൊ​തു​വാ​യ വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റ​ത്തി​ന് സി.​എ​ച്ച് ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ൾ ച​രി​ത്ര​മാ​ണെ​ന്ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു ​പി മു​സ്ത​ഫ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​ഹു​മു​ഖ വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​യി​രു​ന്ന സി ​എ​ച്ചി​ന്റെ ജീ​വി​തം അ​വി​സ്മ​ര​ണീ​യ​വും മാ​തൃ​കാ​പ​ര​വു​മാ​ണ്. ദീ​ർ​ഘ​വീ​ക്ഷ​ണ​വും ഉ​ൾ​ക്ക​ഴ്ച​യും ഇ​ച്ഛാ​ശ​ക്തി​യും സ​മ്മേ​ളി​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​കു​മ്പോ​ൾ ത​ന്നെ, സ​ർ​ഗ​പ്ര​തി​ഭ​യാ​യി മാ​റു​വാ​നും സി ​എ​ച്ച് മു​ഹ​മ്മ​ദ്‌ കോ​യ​ക്ക്‌ സാ​ധ്യ​മാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ്വ​ഹി​ച്ച കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി സ​ത്താ​ർ താ​മ​ര​ത്ത് പ​റ​ഞ്ഞു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ്‌ വെ​ള്ളേ​പ്പാ​ടം, ഭാ​ര​വാ​ഹി​ക​ളാ​യ ന​ജീ​ബ് ന​ല്ലാം​ങ്ക​ണ്ടി, നാ​സ​ർ മാ​ങ്കാ​വ്, ജ​ലീ​ൽ തി​രൂ​ർ, സി​റാ​ജ് മേ​ട​പ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ക്റ്റി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ഫി തു​വ്വൂ​ർ സ്വാ​ഗ​ത​വും റ​ഫീ​ഖ് മ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു. സി​ദ്ധീ​ഖ് വാ​ഫി പ​ട്ടാ​മ്പി ഖി​റാ​അ​ത്ത് നി​ർ​വ്വ​ഹി​ച്ചു.

Tags:    
News Summary - CH is a leader who has led social change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.