ദമ്മാം ലുലു മാളിൽ 'തരംഗ് -ജയ് ഹോ' സംഗീത സായാഹ്നം
ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ ഗായകരുടെ കൂട്ടായ്മയായ 'തരംഗ്' ദമ്മാം ലുലു മാളിൽ സംഗീത പരിപാടി സംഘടിപ്പിച്ചു. 'ജയ് ഹോ' എന്ന ശീർഷകത്തിൽ നടന്ന പരിപാടി ആസ്വദിക്കാൻ കുടുംബങ്ങൾ ഉൾപ്പെടെ നിരവധി ആളുകളാണ് എത്തിയത്. വിവിധ സംഗീതശാഖകളിൽ നിന്നുള്ള ജനപ്രിയ ഗാനങ്ങൾ 'തരംഗ്' ബാൻഡിലെ ഗായകരും സംഗീതജ്ഞരും ചേർന്ന് വേദിയിൽ അവതരിപ്പിച്ചു.
മനോഹരമായ ആലാപനത്തിനും മികച്ച സംഗീതോപകരണങ്ങളുടെ അകമ്പടക്കുമൊപ്പം ആകർഷകമായ നൃത്തവും വേദിയിൽ അരങ്ങേറി. യാസിർ അറഫാത് പരിപാടിയുടെ അവതാരകനായിരുന്നു.ലുലു മാൾ റീജിയണൽ മാനേജർ ഷംനാസ്, അനൂപ് കുര്യൻ, സുലൈമാൻ കളത്തിൽ, സ്പോൺസർമാരായ ഗൾഫ് ഏഷ്യൻ മെഡിക്കൽ സെന്റർ, ഫ്രണ്ടി മൊബൈൽ, സ്മാർട്ട് ഇന്റഗ്രേറ്റഡ് ട്രേഡിങ്ങ് എസ്റ്റാബ്ലിഷ്മെന്റ്, റിറ്റ്സ് ബ്യൂട്ടി വേൾഡ് എന്നിവയുടെ പ്രതിനിധികൾ, മുരളി ഊട്ടുകലം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പ്രേക്ഷകരുടെ സ്നേഹവും പിന്തുണയുമാണ് തരംഗിന്റെ സംഗീതയാത്രക്ക് ഏറ്റവും വലിയ പ്രചോദനമെന്നും ഇനിയും കൂടുതൽ മനോഹരമായ സംഗീതപരിപാടികളുമായി പ്രേക്ഷകരിലേക്ക് എത്തുമെന്നും സംഘാടകർ വ്യക്തമാക്കി.രഞ്ജിത്കുമാർ, നവീൻ കൊതേരി, അരുൺ നായർ, മുബാറക് ഷാജഹാൻ, ഗിരീഷ് കുമാർ, നിധീഷ് നാരായണൻ, സൗമ്യ രഞ്ജിത്, കരീം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.