സർഗവിസ്മയം തീർത്ത് മലർവാടി അൽ ഖോബാർ ഈസ്റ്റ് ‘സ്പാർക്കിൾ 2026’
അൽ ഖോബാർ : സൗദി ദേശീയ ദിനം, ഗാന്ധി ജയന്തി, അന്താരാഷ്ട്ര പ്രകൃതിദുരന്ത ലഘൂകരണ ദിനം എന്നിവയോടനുബന്ധിച്ച് മലർവാടി ബാലസംഘം അൽ ഖോബാർ ഈസ്റ്റ് 'സ്പാർക്കിൾ 2026’ എന്ന ശീർഷകത്തിൽ കുട്ടികളുടെ സർഗസംഗമം സംഘടിപ്പിച്ചു. മലർവാടി അൽ ഖോബാർ ഈസ്റ്റ് സോണൽ പ്രസിഡന്റ് ഫൈസൽ കയ്പമംഗലം പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാ പ്രസിഡന്റ് റസീന ചടങ്ങിൽ സംബന്ധിച്ചു. കുട്ടികളിൽ ആത്മവിശ്വാസം വളർത്തുക എന്ന ലക്ഷ്യത്തോടെ മിന കല്ലുങ്ങൽ ഇൻട്രാക്ടീവ് സെഷൻ നയിച്ചു.
തുടർന്ന് സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അറബിക് നൃത്ത-സംഗീത വിരുന്നുകളും ആക്ഷൻ സോങ്ങുകളും ഗാനാലാപനവും അരങ്ങേറി. ദുരന്തനിവാരണ സന്ദേശമുയർത്തി കുട്ടികൾ അവതരിപ്പിച്ച ‘മിന്നൽ പ്രളയം’ നാടകവും ഗാന്ധി സ്മരണ പുതുക്കിയ നിശ്ചലദൃശ്യവും സംഗമത്തിന് മാറ്റുകൂട്ടി. റഹ്സ, ഖൻസ, ജുബി, ഷഹീറ, ശഫാഹത്ത്, സൽവ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹൈദർ അലി മമ്പാട് സാങ്കേതിക സഹായം നിർവ്വഹിച്ചു. ബബിത സ്വാഗതവും മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.