ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി ഗാന്ധി ജയന്തി ആഘോഷിച്ചു

ബുറൈദ: ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു. ബുറൈദയിൽ സംഘടിപ്പിച്ച സ്മൃതി സംഗമം പരിപാടിയിൽ ഒ.ഐ.സി.സി കലാകായിക സമിതി കൺവീനർ സുധീർ കായംകുളം അധ്യക്ഷത വഹിച്ചു. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന വിഷയത്തെ ആസ്പദമാക്കി ജീവകാരുണ്യ പ്രവർത്തകനും ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ പ്രമോദ് കുര്യൻ മുഖ്യപ്രഭാഷണം നടത്തി.

സക്കീർ കുറ്റിപ്പുറം, സനോജ് പത്തരിയാൽ, സലൂബ് വേങ്ങര, സുജിത്ത് പുതുപ്പള്ളി, ജബീർ കൊല്ലം തുടങ്ങിയവർ സംസാരിച്ചു. പി.പി.എം അശ്റഫ് കോഴിക്കോട് സ്വാഗതവും നജുമുദ്ദീൻ കുട്ടമ്പൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - OICC Al Qassim Central Committee celebrates Gandhi Jayanti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.