റിയാദ്​ നഗരത്തിലെ പ്രധാന വീഥിയിലൊരുക്കിയ കൂറ്റൻ സ്​​ക്രീനുകളിൽ ദേശീയ പതാക നിറഞ്ഞപ്പോൾ

രാജ്യം 90ാമത്​ ദേശീയദിനം ആഘോഷിച്ചു

ജി​ദ്ദ: വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ 90ാമ​ത്​ ദേ​ശീ​യ​ദി​നം രാ​ജ്യ​മെ​ങ്ങും ആ​ഘോ​ഷി​ച്ചു.​ ​​വി​ക​സ​ന പാ​ത​യി​ൽ കു​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന രാ​ജ്യ​ത്തി​െൻറ പി​ന്നി​ട്ട പാ​ത​ക​ളും ച​രി​ത്ര​ങ്ങ​ളും നേ​ട്ട​ങ്ങ​ളും സ്​​മ​രി​ച്ചും പ്ര​ദ​ർ​ശി​പ്പി​ച്ചും ​​​വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു​മാ​ണ്​ രാ​ജ്യ​മെ​ങ്ങും ബു​ധ​നാ​ഴ്​​ച ആ​ഘോ​ഷം പൊ​ലി​പ്പി​ച്ച​ത്. രാ​ജ്യ​ത്തി​െൻറ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

സൗ​ദി എ​ൻ​റ​ർ​ടെ​യ്​​ൻ​മെൻറ്​ അ​തോ​റി​റ്റി, അ​ത​ത്​ മേ​ഖ​ല​ക​ളി​ലെ ഗ​വ​ർ​ണ​റേ​റ്റ്, മു​നി​സി​പ്പാ​ലി​റ്റി​ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ ആ​ഘോ​ഷം ന​ട​ന്ന​ത്. വൈ​കീ​ട്ട്​ നാ​ലി​ന്​​ ന​ട​ന്ന വ്യോ​മാ​ഭ്യാ​സ​പ്ര​ക​ട​ന​മാ​യി​രു​ന്നു ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലെ മു​ഖ്യ ഇ​നം. 60ഒാ​ളം വ​രു​ന്ന സി​വി​ൽ, സൈ​നി​ക വി​മാ​ന​ങ്ങ​ളും ഹെ​ലി​കോ​പ്​​ട​റു​ക​ളും മാ​ന​ത്ത്​ വ​ർ​ണ​ങ്ങ​ൾ​കൊ​ണ്ട്​ ചി​ത്ര​വേ​ല​ക​ളൊ​രു​ക്കി​യും സൗ​ദി പ​താ​ക ഉ​യ​ർ​ത്തി​ക്കാ​ട്ടി​യും ന​ട​ത്തി​യ എ​യ​ർ​ഷോ സൗ​ദി ടെ​ലി​വി​ഷ​നി​ലൂ​ടെ ത​ത്സ​മ​യം ക​ണ്ട ജ​ന​ങ്ങ​ളെ വി​സ്​​മ​യ​ഭ​രി​ത​രാ​ക്കി.

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ എ​യ​ർ​ഷോ ചാ​ന​ലി​ലൂ​ടെ കാ​ണി​ച്ച്​ വീ​ടു​ക​ളി​ൽ ഇ​രു​ന്ന്​ ജ​ന​ങ്ങ​ൾ​ക്ക്​ കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത്. സൗ​ദി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​യ​ർ​ഷോ​യാ​ണ്​ ന​ട​ന്ന​ത്. റോ​യ​ൽ എ​യ​ർ​ഫോ​ഴ്​​സി​ന്​ കീ​ഴി​ലെ വി​വി​ധ​ത​രം യു​ദ്ധ വി​മാ​ന​ങ്ങ​ൾ, സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ങ്ങ​ൾ എ​ന്നി​വ​ക്കു​ പു​റ​മെ സ്വ​കാ​ര്യ വി​മാ​ന​ങ്ങ​ൾ, ഹെ​ലി​കോ​പ്​​റ്റ​റു​ക​ൾ എ​ന്നി​വ​യും എ​യ​ർ​ഷോ​യി​ൽ പ​െ​ങ്ക​ടു​ത്തു. പൈ​തൃ​ക​കേ​ന്ദ്ര​ങ്ങ​ളു​ടെ സ​ന്ദ​ർ​ശ​നം, തെ​ര​ഞ്ഞെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ വെ​ടി​ക്കെ​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ​യും അ​ര​ങ്ങേ​റി. ​ബു​ധ​നാ​ഴ്​​ച​യാ​യി​രു​ന്നു ദേ​ശീ​യ​ദി​ന​മെ​ങ്കി​ലും ചൊ​വ്വാ​ഴ്​​ച മു​ത​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യി​രു​ന്നു. ശ​നി​യാ​ഴ്​​ച വ​രെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ നീ​ണ്ടു​നി​ൽ​ക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.