ജിദ്ദ: ജിദ്ദയിലെ 12 ഡിസ്ട്രിക്റ്റുകളിലെ ചേരിപ്രദേശങ്ങളിലെ കെട്ടിടങ്ങൾ പൊളിക്കൽ റമദാന് ശേഷമായിരിക്കുമെന്ന് ഇതിനായുള്ള നഗരസഭാ സമിതി വ്യക്തമാക്കി. ബനീ മാലിക്, വുറൂദ്, മുശ്രിഫ, ജാമിഅ, റിഹാബ്, അസീസിയ, റവാബി, റബ്വ, മുൻതസഹാത്, ഖുവൈസ, ഉമ്മുസലം-കിലോ 14 നോർത്ത്, അദ്ല് എന്നീ എന്നീ പ്രദേശങ്ങളിലെ ചില ഭാഗങ്ങളാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നത്.
ജിദ്ദ നഗരവികസനത്തിന്റെ ഭാഗമായി ചേരിപ്രദേശങ്ങളിലെ കെട്ടിടങ്ങൾ പൊളിക്കുന്നത് തുടരുകയാണ്. റമദാന് മുമ്പ് ജിദ്ദയിലെ 22 ഡിസ്ട്രിക്റ്റുകളിലെ ചേരിപ്രദേശങ്ങളിലെ പുരാതന കെട്ടിടങ്ങൾ നീക്കം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാർച്ച് 12 മുതൽ നീക്കം ചെയ്ത് തുടങ്ങിയ പ്രദേശങ്ങളിൽ നുസ്ഹ, അൽസലാമ, മദാഇൻ ഫഹദ് 2 എന്നീ ഡിസ്ട്രിക്റ്റുകളിലെ ചേരിപ്രദേശങ്ങളും ഉൾപ്പെടും. മുമ്പ് പ്രഖ്യാപിച്ച തീയതികൾക്ക് അനുസൃതമായി 34 ഡിസ്ട്രിക്റ്റുകളിലെ ചേരിപ്രദേശങ്ങളിലെ കെട്ടിടങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തികൾ തുടരുകയാണ്. കെട്ടിടംപൊളിയും നീക്കം ചെയ്യലും റമദാനിൽ നിർത്തിവെക്കുമെന്നും സമിതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.