മൻജേഷ് എബ്രഹാം
റിയാദ്: കഴിഞ്ഞദിവസം റിയാദിൽ മരിച്ച കോട്ടയം മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി വേലിക്കകത്ത് മൻജേഷ് എബ്രഹാമിന്റെ (45) മൃതദേഹം ഞായറാഴ്ച നാട്ടിൽ എത്തും.
തിങ്കളാഴ്ച വൈകീട്ട് വരിക്കാനി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. 16 വർഷമായി സൗദിയിൽ പ്രവാസിയായ മൻജേഷ് റിയാദിൽ സിറ്റി സിമൻറ്സ് കമ്പനിയിൽ പർച്ചേസിങ് ഓഫിസറായിരുന്നു. ഭാര്യ: പരുത്തുംപാറ പുളിമൂട്ടിൽ ജിൻസി തോമസ് (യു.കെ). മക്കൾ: ഹെബ, ഹന്ന. റിട്ട. ടെലികോം ഉദ്യോഗസ്ഥൻ തങ്കച്ചൻ കെ. കുര്യാക്കോസാണ് പിതാവ്. മാതാവ്: മോളിക്കുട്ടി. സഹോദരൻ ഷൈജേഷ് സൗദിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.