ഒ​രാ​ഴ്ച​ക്കി​ടെ രാ​ജ്യ​ത്ത് ആ​യി​ര​ത്തി​ല​ധി​കം ക​ള്ള​ക്ക​ട​ത്ത് കേ​സു​ക​ൾ

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ ക​ര, ക​ട​ൽ, വ്യോ​മ അ​തി​ർ​ത്തി​ക​ൾ വ​ഴി ന​ട​ന്ന വ​ൻ​തോ​തി​ലു​ള്ള ക​ള്ള​ക്ക​ട​ത്ത് ശ്ര​മ​ങ്ങ​ൾ അ​ധി​കൃ​ത​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഒ​രാ​ഴ്ച​യ്ക്കി​ടെ മാ​ത്രം 1,008 ക​ള്ള​ക്ക​ട​ത്ത് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ന്ന് ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സ​കാ​ത്ത്, ടാ​ക്സ് ആ​ൻ​ഡ് ക​സ്​​റ്റം​സ് വെ​ളി​പ്പെ​ടു​ത്തി. രാ​ജ്യ​സു​ര​ക്ഷ​ക്കും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​തി​ർ​ത്തി ക​ട​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ക​സ്റ്റം​സ് വി​ഭാ​ഗം നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ 62 ഇ​നം മ​യ​ക്കു​മ​രു​ന്നു​ക​ളും 418 ത​രം നി​രോ​ധി​ത വ​സ്തു​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

കൂ​ടാ​തെ, 2,263 ഇ​നം പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും ക​സ്​​റ്റം​സ് പി​ടി​ച്ചെ​ടു​ത്തു. നി​യ​മ​വി​രു​ദ്ധ​മാ​യി ക​റ​ൻ​സി ക​ട​ത്താ​ൻ ശ്ര​മി​ച്ച 19 കേ​സു​ക​ളും ആ​യു​ധ​ങ്ങ​ളോ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളോ ക​ട​ത്താ​ൻ ശ്ര​മി​ച്ച അ​ഞ്ച്​ കേ​സു​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​റ​ക്കു​മ​തി-​ക​യ​റ്റു​മ​തി മേ​ഖ​ല​ക​ളി​ൽ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സ​മൂ​ഹ​ത്തി​െൻറ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത അ​തോ​റി​റ്റി ആ​വ​ർ​ത്തി​ച്ചു. വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വു​മാ​ണ് ക​ള്ള​ക്ക​ട​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​ത്. നി​രോ​ധി​ത വ​സ്തു​ക്ക​ൾ രാ​ജ്യ​ത്തേ​ക്ക് എ​ത്തു​ന്ന​ത് ത​ട​യാ​ൻ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളാ​ണ് അ​തി​ർ​ത്തി​ക​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യാ​സ്പ​ദ​മാ​യ നീ​ക്ക​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നാ​യി 1910 എ​ന്ന ര​ഹ​സ്യ ഹോ​ട്ട്‌​ലൈ​ൻ ന​മ്പ​റോ, 1910@zatca.gov.sa എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​മോ ഉ​പ​യോ​ഗി​ക്കാം. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ 009661910 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്ക് സാ​മ്പ​ത്തി​ക പ്ര​തി​ഫ​ലം ന​ൽ​കു​മെ​ന്നും വി​വ​രം ന​ൽ​കു​ന്ന​വ​രു​ടെ വ്യ​ക്തി​ത്വം പൂ​ർ​ണ​മാ​യും ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - More than a thousand smuggling cases reported in the country in a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.