റിയാദ്: നാല് പതിറ്റാണ്ടിലധികം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) അംഗവും ഈ വർഷത്തെ ഹ്യുമാനിറ്റേറിയൻ കൺവീനറുമായ ജോസഫ് അറക്കലിന് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. റിയാദിലെ അൽഹാദ കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായിരുന്ന അദ്ദേഹം, ‘റിയ’യുടെ പഴയതും പുതിയതുമായ വിവിധ സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സാമൂഹിക സേവന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.ചോല റെസ്റ്റോറൻറ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇസക്കി, മഹേഷ് മുരളീധരൻ, അരുൺ നടരാജൻ, ഡോ. പൊന്മുരുകൻ, പീറ്റർ രാജ്, വിവേക്, സന്ദീപ്, മുത്തുക്കണ്ണൻ, സൂരജ്, അഡ്വൈസറി ബോർഡ് അംഗങ്ങളായ ഉമർകുട്ടി, അരുൺ കുമാരൻ, അബ്ദുൽസലാം, മഹേഷ്, ബിനു ധർമ്മരാജൻ, ഡെന്നി ഇമ്മട്ടി, മാധവൻ എന്നിവരും ഹബീബ്, കിഷോർ, സിനിൽ, ശ്രീജിത്, കാർത്തികേയൻ, ഹെൻട്രി, മുരുകൻ എന്നിവരും സംസാരിച്ചു. സംഘടനയുടെ ഉപഹാരം പ്രസിഡൻറ് ബിജു ജോസഫും സെക്രട്ടറി ഇസക്കിയും ചേർന്ന് കൈമാറി. അസോസിയേഷൻ അംഗങ്ങളുടെ ഉപഹാരം ക്ലീറ്റസ്, ബിനു ധർമ്മരാജൻ, ഡെന്നി ഇമ്മട്ടി എന്നിവരും സനാഇയ യൂനിറ്റിെൻറ ഉപഹാരം മുഴുവൻ അംഗങ്ങളും ചേർന്ന് ജോസഫ് അറക്കലിന് നൽകി. ചടങ്ങിൽ ജോൺ ക്ലീറ്റസ് സ്വാഗതവും വിവേക് രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.