റി​യാ​ദ് എ​ക്‌​സ്‌​പോ​യി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പ്; ‘എ​ക്‌​സ്‌​പോ ബെ​ൽ​ഗ്രേ​ഡ് 2027’പ​ങ്കാ​ളി​ത്ത ക​രാ​റി​ൽ സൗ​ദി ഒ​പ്പു​വെ​ച്ചു

റി​യാ​ദ്: 2027 ൽ ​സെ​ർ​ബി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​ൽ​ഗ്രേ​ഡി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര എ​ക്‌​സ്‌​പോ​യി​ൽ സ​ജീ​വ​മാ​യി പ​ങ്കു​ചേ​രു​ന്ന​തി​നു​ള്ള ഔ​ദ്യോ​ഗി​ക ക​രാ​റി​ൽ സൗ​ദി അ​റേ​ബ്യ ഒ​പ്പു​വെ​ച്ചു. 2030ൽ ​റി​യാ​ദ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ആ​ഗോ​ള എ​ക്‌​സ്‌​പോ​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്കും നി​ർ​വ​ഹ​ണ ഘ​ട്ട​ത്തി​നു​മു​ള്ള നി​ർ​ണാ​യ​ക നാ​ഴി​ക​ക്ക​ല്ലാ​യാ​ണ് ഈ ​നീ​ക്ക​ത്തെ രാ​ജ്യം വി​ല​യി​രു​ത്തു​ന്ന​ത്.

‘എ​ല്ലാ​വ​ർ​ക്കും കാ​യി​ക​വും സം​ഗീ​ത​വും’ എ​ന്ന പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന ബെ​ൽ​ഗ്രേ​ഡ് എ​ക്‌​സ്‌​പോ​യി​ൽ, സൗ​ദി​യു​ടെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​വും ഭാ​വി കാ​ഴ്ച​പ്പാ​ടു​ക​ളും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന വി​പു​ല​മാ​യ പ​വി​ലി​യ​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

വി​ഷ​ൻ 203ന്‍റെ ല​ക്ഷ്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന രീ​തി​യി​ൽ, സ​ന്ദ​ർ​ശ​ക​ർ​ക്ക് സ​വി​ശേ​ഷ​വും വി​ജ്ഞാ​ന​പ്ര​ദ​വു​മാ​യ അ​നു​ഭ​വം ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് ഈ ​പ​ങ്കാ​ളി​ത്തം.

ഈ ​ക​രാ​ർ ഒ​പ്പി​ട​ൽ ആ​സൂ​ത്ര​ണ ഘ​ട്ട​ത്തി​ൽ​നി​ന്ന് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന ഘ​ട്ട​ത്തി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന മാ​റ്റ​മാ​ണെ​ന്ന് സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ന്താ​രാ​ഷ്ട്ര സാ​മ്പ​ത്തി​ക കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യും എ​ക്‌​സ്‌​പോ ബെ​ൽ​ഗ്രേ​ഡി​െൻറ സൗ​ദി ക​മീ​ഷ​ണ​റു​മാ​യ റാ​കാ​ൻ ത​റാ​ബ്സൂ​നി വ്യ​ക്ത​മാ​ക്കി.

എ​ക്‌​സ്‌​പോ കാ​ല​യ​ള​വി​ലു​ട​നീ​ളം വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി ഏ​കോ​പി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സാം​സ്‌​കാ​രി​ക കൈ​മാ​റ്റ​ത്തി​നും ആ​ശ​യ​വി​നി​മ​യ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന്റെ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കു​ന്ന​തി​നൊ​പ്പം ആ​ഗോ​ള സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​നും ഈ ​പ​ങ്കാ​ളി​ത്തം വ​ഴി​തു​റ​ക്കും.

News Summary - A significant step toward Riyadh Expo; Saudi Arabia signs participation agreement for ‘Expo Belgrade 2027’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.