നാ​ല് പ​തി​റ്റാ​ണ്ടി​െൻറ സേ​വ​ന​മു​ദ്ര; ജു​ബൈ​ലി​നോ​ട് വി​ട​പ​റ​ഞ്ഞ് ഉ​സ്‌​മാ​ൻ ഒ​ട്ടു​മ്മ​ൽ

ജു​ബൈ​ൽ: ഒ​രു ആ​ധു​നി​ക വ്യ​വ​സാ​യ ന​ഗ​ര​മെ​ന്ന നി​ല​യി​ലേ​ക്കു​ള്ള ജു​ബൈ​ലി​െൻറ വ​ള​ർ​ച്ച​യു​ടെ ഓ​രോ ഘ​ട്ട​ത്തി​നും സാ​ക്ഷ്യം വ​ഹി​ച്ച്, നാ​ല് പ​തി​റ്റാ​ണ്ട് നീ​ണ്ട പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു പ​ര​പ്പ​ന​ങ്ങാ​ടി പു​ത്ത​രി​ക്ക​ൽ സ്വ​ദേ​ശി ഉ​സ്‌​മാ​ൻ ഒ​ട്ടു​മ്മ​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. ജു​ബൈ​ലി​ലെ സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​ദ്ദേ​ഹം, മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ സേ​വ​ന​ങ്ങ​ളു​ടെ സം​തൃ​പ്തി​യു​മാ​യാ​ണ് മ​ട​ക്ക​യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന​ത്. 1987-​െൻ​റ തു​ട​ക്ക​ത്തി​ൽ, 21ാം വ​യ​സ്സി​ൽ സൗ​ദി​യി​ലെ ദ​ഹ്റാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ ഉ​സ്‌​മാ​ൻ, പി​ന്നീ​ട് ജു​ബൈ​ലി​െൻറ ച​രി​ത്ര​ത്തി​നൊ​പ്പം സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ൾ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന അ​ക്കാ​ല​ത്ത്, യ​മ​നി​ക​ളും പാ​കി​സ്താ​നി​ക​ളു​മാ​യി​രു​ന്നു വ്യാ​പാ​ര​മേ​ഖ​ല കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്.

ചു​രു​ക്കം ചി​ല കെ​ട്ടി​ട​ങ്ങ​ൾ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ജ​ബ​ൽ സ്ട്രീ​റ്റും, പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​നം ഉ​പ​ജീ​വ​ന​മാ​ക്കി​യ സ്വ​ദേ​ശി​ക​ളും മാ​ത്ര​മാ​യി​രു​ന്നു അ​ന്ന​ത്തെ കാ​ഴ്ച. ഹ​ദീ​ദ്, സാ​ബി​ക് തു​ട​ങ്ങി​യ വ​മ്പ​ൻ ക​മ്പ​നി​ക​ൾ ശൈ​ശ​വാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കാ​ലം മു​ത​ൽ, അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ ന​ഗ​ര​മാ​യി ജു​ബൈ​ൽ മാ​റു​ന്ന​ത് അ​ദ്ദേ​ഹം നേ​രി​ൽ ക​ണ്ടു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​സ​യി​ൽ മു​ബാ​റ​ക് ഫ​ഹ​ദി​ന് കീ​ഴി​ലാ​യി​രു​ന്നു പ്ര​വാ​സ​ത്തി​െൻറ തു​ട​ക്കം. 1989-ലെ ​ഇ​റാ​ഖ് യു​ദ്ധ​ത്തി​ന് തൊ​ട്ടു​മു​മ്പ് സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ർ​ന്ന് ‘ജി​ദ്ദ റ​സ്​​റ്റാ​റ​ൻ​റ്’ ആ​രം​ഭി​ച്ചു. പി​ന്നീ​ട് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ രം​ഗ​ങ്ങ​ളി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ച അ​ദ്ദേ​ഹം, സ്വ​ദേ​ശി​ക​ളു​മാ​യി ഹൃ​ദ​യ​ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​തി​ൽ വി​ജ​യി​ച്ചു. ത​െൻറ നി​ല​വി​ലെ സ്പോ​ൺ​സ​ർ മ​ൻ​സൂ​ർ അ​ൽ സു​ബൈ​ഇ ത​ന്നെ ഒ​രു സ​ഹോ​ദ​ര​നെ​പ്പോ​ലെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു.

1988-ൽ ​രൂ​പ​വ​ത്കൃ​ത​മാ​യ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​റി​െൻറ ആ​ദ്യ വൈ​സ് പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന അ​ദ്ദേ​ഹം ഹ​സ്സ​ൻ സ​ഖാ​ഫ് ത​ങ്ങ​ൾ, സീ​തി മാ​സ്​​റ്റ​ർ, അ​ബ്​​ദു​ൽ റ​ഹീം സു​ല്ല​മി എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചു. 1996ൽ ​ജു​ബൈ​ൽ കെ.​എം.​സി.​സി രൂ​പ​വ​ത്ക​രി​ച്ച​പ്പോ​ൾ ട്ര​ഷ​റ​റാ​യും പി​ന്നീ​ട് വൈ​സ് പ്ര​സി​ഡ​ൻ​റ്, പ്ര​സി​ഡ​ൻ​റ്​ എ​ന്നീ നി​ല​ക​ളി​ലും മി​ക​വ് തെ​ളി​യി​ച്ചു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ വൈ​സ് പ്ര​സി​ഡ​ൻ​റാ​യും 25 വ​ർ​ഷ​ത്തോ​ളം സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ വി​ങ് ക​ൺ​വീ​ന​റാ​യും പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം നി​ല​വി​ൽ കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​ണ്. കൂ​ടാ​തെ നാ​ട്ടി​ൽ പ​ര​പ്പ​ന​ങ്ങാ​ടി മു​നി​സി​പ്പ​ൽ കെ.​എം.​സി.​സി ട്ര​ഷ​റ​ർ, മു​സ്‍ലിം ലീ​ഗ് 15ാം ഡി​വി​ഷ​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ​ന്നീ ചു​മ​ത​ല​ക​ളും വ​ഹി​ക്കു​ന്നു. ജു​ബൈ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​െൻറ (ജു​വ) രൂ​പ​വ​ത്​​ക​ര​ണ​ത്തി​ൽ അ​ദ്ദേ​ഹം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. ഒ​രു അ​പ​ക​ട​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യി​ലി​ലാ​യ മ​ല​യാ​ളി യു​വാ​വി​നെ മോ​ചി​പ്പി​ക്കാ​ൻ ന​ട​ത്തി​യ കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് ‘ജു​വ’ എ​ന്ന സം​ഘ​ട​ന​ക്ക് വ​ഴി​മാ​റി​യ​ത്.

കോ​വി​ഡ് കാ​ല​ത്ത് ക​ർ​ഫ്യൂ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ട​യി​ലും സ​ർ​ക്കാ​ർ പാ​സു​മാ​യി മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ​വു​ചെ​യ്യാ​നും രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​നും അ​ദ്ദേ​ഹം മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു. പ്ര​മു​ഖ വ്യ​വ​സാ​യി ര​വി പി​ള്ള​യു​മാ​യി ചേ​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട​തും നേ​വ​ൽ ബേ​സ് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കാ​യി ഫ​ണ്ട് സ​മാ​ഹ​രി​ച്ച​തും അ​ദ്ദേ​ഹ​ത്തി​െൻറ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ളാ​ണ്. പ​രേ​ത​രാ​യ ക​സ്‌​മി​കു​ട്ടി​യു​ടെ​യും ആ​യി​ഷു​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ ഖ​ദീ​ജ​യും മ​ക്ക​ളാ​യ ഡോ. ​ഹ​ഫീ​ഫ, അം​ജ​ദ് (റി​യാ​ദ്), അ​ൻ​ഫാ​ർ ഉ​സ്മാ​ൻ (ജു​ബൈ​ൽ), അ​ഫാ ആ​യി​ഷ എ​ന്നി​വ​രും മ​രു​മ​ക്ക​ളും ന​ൽ​കു​ന്ന പൂ​ർ​ണ പി​ന്തു​ണ​യാ​ണ് ത​െൻറ ക​രു​ത്തെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലെ​ത്തി​യാ​ലും പൊ​തു​സേ​വ​ന രം​ഗ​ത്ത് സ​ജീ​വ​മാ​യി തു​ട​രാ​നാ​ണ് ഉ​സ്‌​മാ​ൻ ഒ​ട്ടു​മ്മ​ൽ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. നാ​ട്ടി​ലെ ഫോ​ൺ ന​മ്പ​ർ: 6235124066.

Tags:    
News Summary - Usman Ottummal farewell to Jubail; Four decades of service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.