വെള്ളിയാഴ്ച ജിസാനിൽ നിര്യാതനായ പി.ആർ മുഹമ്മദ് ഹസ്സന്റെ മൃതദേഹം ഖബറടക്കി

ജിസാൻ: സെപ്തംബർ 19 ന് വെള്ളിയാഴ്ച ഹൃദയാഘാതം മൂലം ജിസാനിൽ മരിച്ച മലപ്പുറം പരപ്പനങ്ങാടി അട്ടകുഴങ്ങര സ്വദേശി പി.ആർ മുഹമ്മദ് ഹസ്സന്റെ (62) മൃതദേഹം ഖബറടക്കി. ബൈഷ് അൽറാജിഹി മസ്ജിദിൽ അസർ നമസ്കാരത്തിന് ശേഷം നടന്ന മയ്യിത്ത് നമസ്കാരത്തിലും അൽ റാജിഹി മഖ്ബറയിൽ നടന്ന മയ്യിത്ത് സംസ്കാരത്തിലും മകൻ അബ്ദുൽ ഖാദറും സൗദിയിലും മറ്റുമുള്ള ചില ബന്ധുക്കളും വിവിധ തുറകളിലുള്ള ധാരാളം ആളുകളും പങ്കെടുത്തു. നാലു പതിറ്റാണ്ടിലേറെക്കാലം വ്യാപാര മേഖലയിൽ നിറസാന്നിധ്യമായിരുന്ന ഹസ്സന്റെ വിയോഗം ബന്ധുക്കൾക്കും സൗദിയിലുള്ള പ്രവാസി സുഹൃത്തുക്കൾക്കും ഒരുപോലെ നോവുണർത്തി. അറാട്കോ ജിസാൻ ക്യാമ്പിന്റെയും റെസ്റ്റോറന്റിന്റെയും മാനേജർ ആയി സേവനം ചെയ്യുക യായിരുന്നു. നേരത്തേ യാംബുവിലെ ഡേ ടു ഡേ ഷോപ്പിംഗ്‌ മാൾ മാനേജറായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ജിസാനിലെ ബെയ്‌ഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടയിലാണ് മരണം.

അറാട്കോ മാനേജ്‌മെന്റ് ടീം, ജിസാനിലും യാംബുവിലുമുള്ള കെ.എം.സി.സി അടക്കമുള്ള സാമൂഹ്യ സംഘടനാ നേതാക്കളും പ്രവർത്തകരും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു. പരേതനായ പി.ആർ അബൂബക്കർ ഹാജിയാണ് മുഹമ്മദ് ഹസ്സന്റെ പിതാവ്. മാതാവ്: പരേതയായ ഖദീജ, ഭാര്യ: ഖൗലത്ത്, മക്കൾ: അബ്ദുൽ ഖാദർ, സൽമാൻ, അജ്മൽ സുലൈമാൻ, ഖുശ്‌നൂരി. സഹോദരങ്ങൾ: ഹംസ, മുഹമ്മദ് റഷീദ്, അബ്ദുൽ ലത്തീഫ്, ആയിഷ, ഫാത്തിമ, നസീമ, റംല.

Tags:    
News Summary - The body of PR Muhammad Hassan, who died in Jizan on Friday, was buried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.