മു​ഹ​മ്മ​ദ്​ ബ​ഷീ​ർ 

മു​ഹ​മ്മ​ദ്‌ ബ​ഷീ​റി​െൻറ മൃ​ത​ദേ​ഹം റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കി

റി​യാ​ദ്: അ​ൽ​ഖു​വ്വ​യ്യി​ലു​ണ്ടാ​യ വാ​ഹ​ന അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പാ​ല​ക്കാ​ട് ച​ള​വ​റ സ്വ​ദേ​ശി ആ​ല​പ്പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് ബ​ഷീ​റി​െൻറ (44) മൃ​ത​ദേ​ഹം റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ അ​ൽ​ഖൈ​റി​ലെ മ​ൻ​സൂ​രി​യ മ​ഖ്‌​ബ​റ​യി​ലാ​ണ് ഖ​ബ​റ​ട​ക്കി​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

റി​യാ​ദി​ൽ​നി​ന്ന് ജി​ദ്ദ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ൽ അ​ൽ​ഖു​വ്വ​യ്യി​ൽ വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മു​ഹ​മ്മ​ദ് ബ​ഷീ​ർ സ​ഞ്ച​രി​ച്ച ട്രെ​യ്‌​ല​ർ മാ​ർ​ബി​ൾ ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന മ​റ്റൊ​രു ട്രെ​യ്‌​ല​റു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ട്രെ​യി​ല​റി​ന് തീ ​പി​ടി​ക്കു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നെ​ന്നു ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ട്രെ​യി​ല​ർ ഡ്രൈ​വ​റാ​യ ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​ക്ക് സാ​ര​മാ​യ പ​രി​ക്കു​ണ്ട്.

അ​ൽ​ബ​സ്സാ​മി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി​യി​ലെ ട്രാ​ൻ​സ്‌​പോ​ർ​േ​ട്ട​ഷ​ൻ സൂ​പ്പ​ർ​വൈ​സ​ർ ആ​യി​രു​ന്നു മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ. ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ് ഇ​ദ്ദേ​ഹം അ​വ​സാ​ന​മാ​യി നാ​ട്ടി​ൽ പോ​യി മ​ട​ങ്ങി​യ​ത്.

പി​താ​വ്: മ​ണ്ണ​ഴി ദു​റാ​വ്, മാ​താ​വ്: പാ​ത്തു​മ്മ, ഭാ​ര്യ: സ​ഫി​യ, മ​ക്ക​ൾ: മു​ബ​ഷി​റ, മു​ർ​ഷി​ദ, മു​ഹ​മ്മ​ദ് മു​ബ​ശ്ശി​ർ. ഖ​ബ​റ​ട​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ക​മ്പ​നി പ്ര​തി​നി​ധി​ക​ളാ​യ ഷ​മീ​ർ പു​ത്തൂ​ർ, കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ് ചെ​യ​ർ​മാ​ൻ സി​ദ്ദി​ഖ് തൂ​വൂ​ർ, ഉ​മ​ർ അ​മാ​ന​ത്ത്, അ​ക്ബ​റ​ലി, സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ രാ​ഹു​ൽ, വ​ർ​ഗീ​സ് എ​ന്നി​വ​രും അ​ൽ​ഖു​വ്വ​യ്യ കെ.​എം.​സി.​സി പ്ര​തി​നി​ധി​ക​ളും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - The body of Muhammed Basheer was buried in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.