മുഹമ്മദ്
ഫക്രുദ്ദീൻ
Posted On
date_range Updated On
date_range മഞ്ചേശ്വരം സ്വദേശിയുടെ മൃതദേഹം ജുബൈലിൽ ഖബറടക്കി
ദമ്മാം: സന്ദർശന വിസയിലെത്തി സൗദിയിൽ കഴിയുന്നതിനിടെ നിര്യാതനായ കാസർകോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഫക്രുദ്ദീന്റെ മൃതദേഹം ജുബൈലിൽ ഖബറടക്കി. കുടുംബത്തോടൊപ്പം സന്ദർശന വിസയിലെത്തിയ മുഹമ്മദ് ഫക്രുദ്ദീൻ രണ്ടുദിവസം മുമ്പാണ് ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഐ.സി.എഫിന്റെയും കെ.സി.എഫിന്റെയും പ്രവർത്തകരുടെ സഹകരണത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജുബൈൽ മഖ്ബറയിൽ ഖബറടക്കി. സാമൂഹിക പ്രവർത്തകൻ അഷ്റഫ് സഖാഫി ചെറുവണ്ണൂർ നേതൃത്വം നൽകി. ഭാര്യ: ഖദീജ. മക്കൾ: ഫായിസ്, ഹസീന, ഫസൽ (പരേതൻ). മരുമകൻ: സുബൈർ ഉച്ചില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.