അ​ലി​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ന്ന ഖു​ർ​ആ​ൻ മു​സാ​ബ​ഖ​യു​ടെ എ​ട്ടാ​മ​ത് എ​ഡി​ഷ​ൻ

ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ​നി​ന്ന്

എ​ട്ടാ​മ​ത് ഖു​ർ​ആ​ൻ മു​സാ​ബ​ഖ ഗ്രാ​ൻ​ഡ് ഫി​നാ​ലെ സ​മാ​പി​ച്ചു

റി​യാ​ദ്: അ​ലി​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലെ ഇ​സ്​​ലാ​മി​ക് ഡി​പ്പാ​ർ​ട്ട്മെൻറി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ഖു​ർ​ആ​ൻ മു​സാ​ബ​ഖ​യു​ടെ എ​ട്ടാ​മ​ത് എ​ഡി​ഷ​ൻ ഗ്രാ​ൻ​ഡ് ഫി​നാ​ലെ സ​മാ​പി​ച്ചു. മു​ഖ്യാ​തി​ഥി​യും പ്ര​ഭാ​ഷ​ക​നു​മാ​യ ശൈ​ഖ് നാ​സി​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖു​ർ​ആ​നി​ക സൂ​ക്ത​ങ്ങ​ൾ കൃ​ത്യ​മാ​യ നി​യ​മ​ങ്ങ​ളോ​ടെ പാ​രാ​യ​ണം ചെ​യ്യു​ന്ന​തി​നാ​യു​ള്ള ശാ​സ്ത്രീ​യ പ​രി​ശീ​ല​നം ല​ഭി​ച്ച മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ മാ​റ്റു​ര​ച്ച​ത്. ഫെ​ബ്രു​വ​രി 15ന് ​ന​ട​ന്ന ആ​ദ്യ റൗ​ണ്ടി​ലും ഫെ​ബ്രു​വ​രി 17ന് ​ന​ട​ന്ന ര​ണ്ടാം റൗ​ണ്ടി​ലും വി​ജ​യി​ക​ളാ​യി യോ​ഗ്യ​ത നേ​ടി​യ​വ​ർ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ഫൈ​ന​ലി​ൽ പ​ങ്കെ​ടു​ത്ത​ത്. മ​ത്സ​ര​ത്തി​ൽ കാ​റ്റ​ഗ​റി ഒ​ന്നി​ൽ മ​ർ​വ മു​ഹ​മ്മ​ദ് (2B), കാ​റ്റ​ഗ​റി ര​ണ്ടി​ൽ ആ​യി​ഷ സ​മീ​ഹ ഇ​ത്ബാ​ൻ (4B), കാ​റ്റ​ഗ​റി മൂ​ന്നി​ൽ മ​ർ​യം ഖോ​ജ (5B), കാ​റ്റ​ഗ​റി നാ​ലി​ൽ ശൈ​ഖ് മു​ഹ​മ്മ​ദ് സൈ​ൻ (8F) എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ശൈ​ഖ് ഫ​റ​ജ് ബ്നു ​നാ​സി​ർ അ​ബ്​​ദു​ല്ല അ​ൽ ഹി​യ​മി, ശൈ​ഖ് സ​ദ്ദാം ഇ​ബ്നു ഹ​സ​ൻ അ​ബ്ദു അ​ദു​ർ​വാ​നി, അ​ശൈ​ഖ് സ്വ​ബ്​​രീ ഇ​ബ്നു അ​ഹ്മ​ദ് അ​ൽ ഹ​റാ​സി എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ.

ച​ട​ങ്ങി​ൽ അ​ലി​ഫ് ഗ്രൂ​പ്പ് ഓ​ഫ് സ്കൂ​ൾ​സ് സി.​ഇ.​ഒ ലു​ഖ്മാ​ൻ അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​ലി ബു​ഖാ​രി, ഹെ​ഡ്മാ​സ്​​റ്റ​ർ നൗ​ഷാ​ദ് നാ​ല​ക​ത്ത്, അ​ബ്​​ദു​ൽ ഖു​ദൂ​സ്, കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് ആ​ഷി​ഫ് ന​ഈ​മി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - The 8th Quran Musabakha Grand Finale concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.