പൂ​രം ആ​ഘോ​ഷി​ക്കു​ന്ന കോ​വി​ഡ്

കോ​വി​ഡ്​ അ​തി​വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് എ​ല്ലാ​വ​രും സം​സാ​രി​ക്കു​ന്നു. പ​ക്ഷേ, രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ആ​രും ശ്ര​മി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് സ​ത്യം. ആ​ളു​ക​ൾ കൂ​ട്ടം കൂ​ട​രു​ത് ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്ത​രു​ത് എ​ന്നു പ​റ​യു​മ്പോ​ഴും വ​ലി​യ വ​ലി​യ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്താ​നു​ള്ള വ്യ​ഗ്ര​ത മ​ല​യാ​ളി​സ​മൂ​ഹം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. തൃ​ശൂ​ർ​പൂ​രം എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചേ ന​ട​ത്താ​ൻ പാ​ടു​ള്ളൂ എ​ന്ന് ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ലും അ​ങ്ങ​നെ ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ന​മു​ക്ക​റി​യാം.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ്​ കോ​വി​ഡ് ഇ​ത്ര രൂ​ക്ഷ​മാ​യി​രു​ന്നി​ല്ല. ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് അ​യ​വു​വ​രു​ത്തി​യെ​ങ്കി​ലും അ​തി​െൻറ മ​റ​വി​ൽ തെ​ക്ക്-​വ​ട​ക്ക് യാ​ത്ര​ക​ളും റോ​ഡ് ഷോ​ക​ളും കൊ​ണ്ട് രാ​ഷ്​​ട്രീ​യ കോ​മ​ര​ങ്ങ​ൾ അ​ത് ആ​ഘോ​ഷി​ച്ചു. അ​ന്ന് ഏ​തൊ​രു പാ​ർ​ട്ടി​ക്കും എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. എ​ല്ലാ പാ​ർ​ട്ടി​ക​ൾ​ക്കും അ​വ​ര​വ​രു​ടെ ശ​ക്തി​യും ആ​ൾ​ബ​ല​വും ക​ണി​ക്കേ​ണ്ട സു​വ​ർ​ണാ​വ​സ​രം ആ​യി​രു​ന്ന​ല്ലോ അ​ത്.

സാ​ധാ​ര​ണ സ​മ​യ​ത്ത് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന കു​ട്ടി​ക​ളു​ടെ പ​രീ​ക്ഷ പോ​ലും പെ​െ​ട്ട​ന്ന് മാ​റ്റി. ക്ലാ​സു​ക​ൾ മു​ഴു​വ​ൻ എ​ടു​ത്തു​തീ​ർ​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് പ​രീ​ക്ഷ മാ​റ്റാ​നു​ള്ള കാ​ര​ണം എ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ൽ, എ​ന്തു​കൊ​ണ്ട് നേ​ര​ത്തേ തീ​യ​തി മാ​റ്റിെ​വ​ച്ചി​ല്ല എ​ന്ന ചോ​ദ്യം പ്ര​സ​ക്ത​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ആ​ഘോ​ഷം ക​ഴി​യു​ന്ന​തോ​ടെ കോ​വി​ഡ്​​വ്യാ​പ​നം കൂ​ടു​മെ​ന്നും ആ ​സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളെ പ​രീ​ക്ഷ​ക്ക് വി​ടേ​ണ്ടി വ​രു​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ ആ​ധി സ​ത്യ​മാ​യി​രി​ക്കു​ന്നു എ​ന്നു​വേ​ണം പ​റ​യാ​ൻ.

പ​രീ​ക്ഷ ഈ ​സ​മ​യ​ത്തേ​ക്ക് മാ​റ്റിെ​വ​ച്ച് കു​ട്ടി​ക​ളെ പു​റ​ത്തി​റ​ക്കേ​ണ്ടി വ​ന്ന​ത് സ​ർ​ക്കാ​റിെൻറ വീ​ഴ്ച​ത​ന്നെ​യാ​ണ്. പ​രീ​ക്ഷ തീ​രാ​ൻ ദി​വ​സ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കെ ഇ​ട​ക്ക് ലോ​ക്​​ഡൗ​ൺ പോ​ലു​ള്ള ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്നാ​ൽ വീ​ണ്ടും പ​രീ​ക്ഷ മാ​റ്റി വെ​ക്കേ​ണ്ടി​വ​രും. കു​ട്ടി​ക​ളു​ടെ പ​രീ​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ പ്ര​വ​ച​നാ​തീ​ത​മാ​യ ദി​വ​സ​ങ്ങ​ൾ...

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​മ​യ​ത്ത്​ കോ​വി​ഡി​െൻറ വ്യാ​പ​നം ഇ​ത്ര​യും രൂ​ക്ഷ​മ​ല്ലാ​തി​രു​ന്നി​ട്ടു​കൂ​ടി ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ആ​ഘോ​ഷ​ങ്ങ​ളും മ​റ്റും വേ​ണ്ടെ​ന്ന് വെ​ച്ചി​ട്ടും ഈ ​ഭീ​ക​രാ​വ​സ്ഥ​യി​ൽ തൃ​ശൂ​ർ​പൂ​രം പോ​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്താ​നു​ള്ള ത​യ​റെ​ടു​പ്പി​ലാ​ണ് ന​മ്മ​ൾ. എ​ന്തി​നു​വേ​ണ്ടി? ആ​ർ​ക്കു​വേ​ണ്ടി?

ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് കാ​വ​ലാ​കേ​ണ്ട ഭ​ര​ണ​കൂ​ടം ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ബ​ലി കൊ​ടു​ക്കു​ക​യാ​ണോ?. ക​ല്യാ​ണം മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നു​വേ​ണ്ട ഒ​രു പ​രി​പാ​ടി​യും വി​പു​ല​മാ​യി ന​ട​ത്താ​ൻ പാ​ടി​ല്ല, അ​ങ്ങ​നെ ചെ​യ്താ​ൽ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ ഏ​റ്റു വാ​ങ്ങേ​ണ്ടി വ​രും. ഇ​തെ​ല്ലാം സാ​ധാ​ര​ണ​ക്കാ​ര​ന് മാ​ത്രം. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ തെ​റ്റി​ച്ചു എ​ന്ന​പേ​രി​ൽ ആ​ളു​ക​ളെ ന​ടു​റോ​ഡി​ൽ ഏ​ത്ത​മി​ടീ​ച്ച നി​യ​ക​പാ​ല​ക​ർ രാ​ഷ്​​ട്രീ​യ​ക്കാ​ർ പ്രോ​ട്ടോ​കോ​ൾ തെ​റ്റി​ച്ചാ​ൽ അ​വ​രെ പ​രി​ര​ക്ഷി​ക്കു​ന്നു.

മ​ഹാ​കും​ഭ​മേ​ള നി​ർ​ത്തി വെ​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന വേ​ള​യി​ൽ (ജ​ന​ങ്ങ​ളു​ടെ ജീ​വ​നെ ഓ​ർ​ത്ത് നി​ർ​ത്തി വെ​ക്കാ​നു​ള്ള മ​ന​സ്സ​വ​ർ​ക്ക് ഉ​ണ്ടാ​ക​ട്ടെ) തൃ​ശൂ​ർ​പൂ​രം ന​മു​ക്കും നി​ർ​ത്തി ​െവ​ച്ചു​കൂ​ടെ? രാ​ഷ്​​ട്രീ​യ-​മ​ത ചി​ന്ത​ക​ൾ​ക്ക് അ​തീ​ത​മാ​യി എ​ല്ലാ​വ​രും ഒ​രു​പോ​ലെ​യാ​ണ്, മ​നു​ഷ്യ​ജീ​വ​ൻ വ​ലു​താ​ണ് എ​ന്ന് മൈ​ക്കി​ന്​ മു​ന്നി​ൽ പ്ര​സം​ഗി​ക്കു​ന്ന നേ​താ​ക്ക​ൾ​ക്ക്​ അ​ത് പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ശ്ര​മി​ച്ചു​കൂ​ടെ. അ​വ​ര​വ​രു​ടെ സം​ഘ​ട​ന​യും സ​മു​ദാ​യ​വും വാ​ശി​യും ശ​ക്തി​യും ആ​ൾ​ബ​ല​വും കാ​ണി​ക്കാ​നു​ള്ള സ​മ​യ​മ​ല്ലി​ത്.

ഇ​ത്ത​രം ഒ​രു പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ വി​ദ്യാ​സ​മ്പ​ന്ന​രാ​യ ന​മ്മു​ടെ സ​മൂ​ഹം ഓ​രോ​രു​ത്ത​രെ​യും പ​റ​ഞ്ഞു മ​ന​സ്സി​ലാ​ക്കി ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ളാ​ണ് എ​ടു​ക്കേ​ണ്ട​ത്. ആ​ഘോ​ഷി​ക്കാ​ൻ ന​മു​ക്ക് ഇ​നി​യും സ​മ​യ​മു​ണ്ട്.

സു​ധി​ൻ കു​മാ​ർ 
റി​യാ​ദ് lakshmisudhin@gmail.com

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.