ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് : തൊ​ഴി​ലു​ട​മ​യു​ടെ ബാ​ധ്യ​തയെന്ന്​ അധികൃതർ​

ജി​ദ്ദ: സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ന​ൽ​കേ​ണ്ട​ത് തൊ​ഴി​ലു​ട​മ​ക​ളു​ടെ ബാ​ധ്യ​ത​യാ​ണെ​ന്ന് കൗ​ൺ​സി​ൽ ഓ​ഫ് കോ​ഓ​പ​റേ​റ്റി​വ് ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് (സി.​സി.​എ​ച്ച്.​ഐ) ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​റി​യി​ച്ചു. ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ഒ​രു നി​ശ്ചി​ത എ​ണ്ണം കു​ടും​ബാം​ഗ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​രു​ത്. ഭാ​ര്യ​മാ​രും 25 വ​യ​സ്സ്​ വ​രെ​യു​ള്ള എ​ല്ലാ ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും അ​വി​വാ​ഹി​ത​രും ജോ​ലി ചെ​യ്യാ​ത്ത​വ​രു​മാ​യ പെ​ൺ​മ​ക്ക​ളും ഇ​ൻ​ഷു​റ​ൻ​സ് പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടും.

യോ​ഗ്യ​ത​യു​ള്ള ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി മു​ഖേ​ന ഏ​റ്റ​വും കു​റ​ഞ്ഞ ആ​നു​കൂ​ല്യ പ​രി​ധി​യെ​ങ്കി​ലും പാ​ലി​ച്ചു​കൊ​ണ്ട് പോ​ളി​സി എ​ടു​ക്ക​ണം. ജീ​വ​ന​ക്കാ​രു​ടെ പ്രൊ​ബേ​ഷ​ൻ കാ​ല​യ​ള​വ് മു​ത​ൽ ഇ​ൻ‌​ഷു​റ​ൻ​സ് ക​വ​റേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. അ​തി​നാ​ൽ ജോ​ലി ആ​രം​ഭി​ച്ച തീ​യ​തി മു​ത​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ക​വ​റേ​ജ് ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടെ​ന്ന് സി.​സി.​എ​ച്ച്.​ഐ വ്യ​ക്ത​മാ​ക്കി. ജീ​വ​ന​ക്കാ​ര​ൻ മ​റ്റേ​തെ​ങ്കി​ലും ക​മ്പ​നി​യി​ലേ​ക്ക് ജോ​ലി മാ​റു​മ്പോ​ൾ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ന​ൽ​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം പു​തി​യ തൊ​ഴി​ലു​ട​മ​യ്ക്കാ​ണ്.

തൊ​ഴി​ലാ​ളി സേ​വ​നം അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റി​യ ദി​വ​സം മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഭ​ർ​ത്താ​വും ഭാ​ര്യ​യും ഒ​രേ​സ​മ​യം വ്യ​ത്യ​സ്ത തൊ​ഴി​ലു​ട​മ​ക​ളു​ടെ കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണെ​ങ്കി​ൽ കു​ട്ടി​ക​ളു​ടെ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വ​ഹി​ക്കേ​ണ്ട​ത് ഭ​ർ​ത്താ​വി​‍െൻറ തൊ​ഴി​ലു​ട​മ​യാ​ണ്. സ്വ​ന്ത​ത്തി​നോ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കോ ഉ​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സി​ന് ജീ​വ​ന​ക്കാ​ർ ഒ​രു തു​ക​യും വ​ഹി​ക്കാ​ൻ ബാ​ധ്യ​സ്ഥ​ര​ല്ലെ​ന്നും സി.​സി.​എ​ച്ച്.​ഐ അ​റി​യി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.