Posted On
date_range Updated On
date_range തനിമ പ്രഭാഷണം സംഘടിപ്പിച്ചു
ജിദ്ദ: മുഹമ്മദ് നബിയുടെ ജീവിതത്തിൽ എക്കാലത്തേയും ജനങ്ങൾക്ക് എല്ലാ വിഷയങ്ങളിലും മാതൃകയുണ്ടെന്ന് യുവ വാ ഗ്മി നൗഷാദ് നിഡോളി അഭിപ്രായപ്പെട്ടു. ‘മുത്തുനബി: മോഹിപ്പിക്കുന്ന ജീവിതം’ എന്ന തലക്കെട്ടിൽ തനിമ ശറഫിയ മേഖല സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉൽകൃഷ്ടമായ സ്വഭാവങ്ങളുടെ ഉദാത്ത മാത്യകയാണ് മുഹമ്മദ് നബി. ലോകത്ത് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ മഹാനാണ്. ഒരോ സെക്കൻറിലും പ്രവാചകനെ ലോകം സ്മരിച്ചുകൊണ്ടിക്കുന്നുണ്ട്. ആ മഹനീയ മാത്യക പകർത്തുന്നവർക്കാണ് ജീവിത വിജയയെന്നും അദ്ദേഹം പറഞ്ഞു. കെ.എ. അബ്ദുൽ റഷീദ് സ്വാഗതവും അബ്ദുൽ അസീസ് കൻടോത്ത് നന്ദിയും പറഞ്ഞു. അബൂ ത്വാഹിർ ഖുർആൻ പരായണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.