തനിമ അസീറിൽ സംഘടിപ്പിച്ച അഹ്ലൻ റമദാൻ പരിപാടി ഡോ. തഫ്സൽ ഇഅജാസ്
ഉദ്ഘാടനം ചെയ്യുന്നു.
അസീർ: റമദാൻ മാസത്തെ സ്വാഗതം ചെയ്തുകൊണ്ട് 'തഖ്വയും സ്വബ്റുമാണ് റമദാൻ' എന്നവിഷയത്തിൽ തനിമ അസീറിൽ അഹ്ലൻ റമദാൻ പരിപാടി സംഘടിപ്പിച്ചു.
ഡോ. തഫ്സൽ ഇഅജാസ് (അസീർ കിംങ് ഖാലിദ് യൂനിവേഴ്സിറ്റി) ഉദ്ഘാടനം ചെയ്തു. ജീവിത പ്രതിസന്ധികളിൽ വിജയം കരസ്ഥമാക്കുവാൻ ക്ഷമയിലൂടെയും സൂക്ഷമതയോടെയുമുള്ള ജീവിതപാഠമാണ് റമദാൻ നൽകുന്നത്. ജീവിത വിജയം നേടിയെടുക്കാൻ വ്രതാനുഷ്ഠാനത്തിലൂടെ ദൈവസാമീപ്യം കരസ്ഥമാക്കാൻ വിശ്വാസികളെ തയ്യാറാക്കുന്നു. സഹജീവികളോടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ നമ്മെ സ്രഷ്ടാവിനോടടുപ്പിക്കുകയും ചെയ്യുന്നു.
സൂക്ഷ്മതാ ബോധത്തോടെയുള്ള ജീവിതം ഇഹപര സൗഖ്യവും മോക്ഷവും നേടിത്തരുമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദലി ചെന്ത്രാപ്പിന്നി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ കണ്ണൂർ സ്വാഗതവും സുഹൈബ് ചെർപ്പുളശേരി നന്ദിയും പറഞ്ഞു. മറിയം ജാഫർ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.