റിയാദ് കോഴിക്കോട് ജില്ല കെ.എം.സി.സി സംഘടിപ്പിച്ച സെമിനാർ നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ എല്ലാകാലത്തും മതന്യൂനപക്ഷത്തിെൻറ അവകാശങ്ങൾ തടയുന്നതിൽ മുമ്പന്തിയിൽ നിന്നിട്ടുണ്ടെന്നും മുൻകാലങ്ങളിലെന്നപോലെ സംവരണ വിഷയത്തിലും വഖഫ് ബോർഡ് നിയമനവിഷയത്തിലും ഇതാണ് പ്രതിഫലിച്ചതെന്നും റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി 'വഖഫ് ചരിത്രം, സംവരണം: കമ്യൂണിസത്തിെൻറ ഇടപെടലുകൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
കാലാകാലങ്ങളായി സംഘ്പരിവാർ ഭരണകൂടങ്ങൾ തുടർന്നു വരുന്ന ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്ക് കുടപിടിക്കുന്ന രീതിയിലാണ് കമ്യൂണിസം അവരുടെ അജണ്ടകൾ നിശ്ചയിക്കുന്നത്.
ഇതിവിടെ പ്രതിരോധിക്കേണ്ടത് അനിവാര്യമായ സമയമാണ്. വഖഫിെൻറ ചരിത്രത്തെ ഭരണകൂട താൽപര്യങ്ങൾക്ക് വേണ്ടി ഇല്ലാതാക്കാൻ ശ്രമിക്കുകയും സംവരണത്തെ അട്ടിമറിക്കാൻ നോക്കുകയും ചെയ്യുന്ന ഈ പ്രവണതക്കെതിരെ സംഘശക്തിയായി പ്രതിരോധം തീർക്കണം. ജില്ല ആക്ടിങ് പ്രസിഡൻറ് നജീബ് നെല്ലാങ്കണ്ടി അധ്യക്ഷത വഹിച്ചു.
ബത്ഹയിലെ അപ്പോളോ ഡിമോറ മിനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.എം.സി.സി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഷറഫു എം.എം പറമ്പ മുഖ്യപ്രഭാഷണം നടത്തി. അൻസാർ മുഹമ്മദ് 'ജീവിത വിജയം സാമ്പത്തിക ആസൂത്രണത്തിലൂടെ' എന്ന വിഷയത്തിൽ ക്ലാസെടുത്തു. യു.പി. മുസ്തഫ, സിദ്ദീഖ് കോങ്ങാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സ്വാഗതവും ട്രഷറർ ജാഫർ സാദിഖ് നന്ദിയും പറഞ്ഞു.
ജാഫർ തങ്ങൾ ഖിറാഅത്ത് നടത്തി. ലത്തീഫ് മടവൂർ, റഷീദ് പടിയങ്ങൽ, കുഞ്ഞോയി കോടമ്പുഴ, സുഹൈൽ കൊടുവള്ളി, ഷബീൽ പുവാട്ടുപറമ്പ, നൗഫൽ കൊയിലാണ്ടി, നൗഷാദ് വടകര, മുഹമ്മദ് പേരാമ്പ്ര, അമീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.