മു​ഹ​മ്മ​ദ് ബാ​സിം ത​‍െൻറ പു​സ്ത​കം രാ​ഹു​ൽ ഗാ​ന്ധി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ്, ഇൻസെറ്റിൽ ബാസിം

'കൗ​മാ​ര​പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര​ങ്ങ​ളും'; മു​ൻ പ്ര​വാ​സി വി​ദ്യാ​ർ​ഥി​യു​ടെ പു​സ്ത​കം ശ്ര​ദ്ധേ​യ​മാ​വു​ന്നു

ജി​ദ്ദ: കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും അ​വ​ക്കു​ള്ള പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ച്​ മു​ൻ പ്ര​വാ​സി വി​ദ്യാ​ർ​ഥി എ​ഴു​തി​യ പു​സ്ത​കം ശ്ര​ദ്ധേ​യ​മാ​വു​ന്നു. നി​ല​വി​ൽ മ​ല​പ്പു​റം മ​മ്പാ​ട് സ്പ്രി​ങ്സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും എ​ട്ടാം ക്ലാ​സു​വ​രെ റി​യാ​ദി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്ത മു​ഹ​മ്മ​ദ് ബാ​സിം ആ​ണ് 'ദ ​ടീ​ൻ ലൈ​ഫ് ഇ​ൻ ദ ​ട്വ​ൻ​റി വ​ൺ സെ​ഞ്ച്വ​റി'​എ​ന്ന ആ​ദ്യ പു​സ്ത​ക​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ​ത്.

സ​മ​പ്രാ​യ​ക്കാ​രാ​യ കൗ​മാ​ര​ക്കാ​രു​ടെ ചി​ന്ത​ക​ൾ, വീ​ക്ഷ​ണ​ങ്ങ​ൾ, അ​വ​ർ സ​മൂ​ഹ​ത്തി​ലും കു​ടും​ബ​ത്തി​ലും കൂ​ട്ടു​കാ​ർ​ക്കി​ട​യി​ലും നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ, വെ​ല്ലു​വി​ളി​ക​ൾ എ​ന്നി​വ കൗ​മാ​ര​ക്കാ​രു​ടെ പ്ര​തി​നി​ധി എ​ന്ന​നി​ല​യി​ൽ താ​ൻ കാ​ണു​ന്ന പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ സ​മൂ​ഹ​വു​മാ​യി സം​വ​ദി​ക്കു​ക​യാ​ണ് മു​ഹ​മ്മ​ദ് ബാ​സിം ഈ ​പു​സ്ത​ക ര​ച​ന​യി​ലൂ​ടെ. പ്ര​വാ​സ​ലോ​ക​ത്തെ കു​ടു​സ്സാ​യ ജീ​വി​ത സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​രു​മ്പോ​ഴും ബാ​സി​മി​‍െൻറ മ​ന​സ്സ് വാ​യ​ന​യു​ടെ​യും ചി​ന്ത​ക​ളു​ടെ​യും അ​തി​രു​ക​ളി​ല്ലാ​ത്ത ലോ​ക​ത്താ​യി​രു​ന്നു. മ​ണ​ലാ​ര​ണ്യ​ത്തി​ൽ നി​ന്ന് മ​രു​പ്പ​ച്ച​യു​ടെ കേ​ര​ള​ത്തി​ലേ​ക്ക് ജീ​വി​ത​വും വി​ദ്യാ​ഭ്യാ​സ​വും പ​റി​ച്ചു ന​ട്ടി​ട്ട് മാ​സ​ങ്ങ​േ​ള ആ​യി​ട്ടു​ള്ളൂ​വെ​ങ്കി​ലും ത​‍െൻറ ച​ടു​ല​മാ​യ ചി​ന്ത​ക​ൾ​ക്ക് വ​രി​ക​ളി​ലൂ​ടെ നി​റം പ​ക​ർ​ന്നി​രി​ക്കു​ക​യാ​ണ് ഈ ​വി​ദ്യാ​ർ​ഥി.

വ​ർ​ത്ത​മാ​ന​കാ​ല സ​മൂ​ഹ​ത്തി​ൽ ഏ​റെ ച​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ന്ന​തും പ​രി​ഹാ​ര​മെ​ന്നോ​ണം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മൊ​ക്കെ ന​ട​ത്താ​റു​ള്ള കൗ​ൺ​സ​ലി​ങ് പ​രി​പാ​ടി​ക​ൾ കൗ​മാ​ര​ക്കാ​രു​ടെ യ​ഥാ​ർ​ഥ​വി​ഷ​യ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളാ​ൻ പോ​ന്ന​ത​ല്ല എ​ന്ന​താ​ണ് ബാ​സി​മി​‍െൻറ ഭാ​ഷ്യം. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ കൗ​മാ​ര​ക്കാ​രു​ടെ ഭാ​ഗ​ത്ത് ചി​ന്തി​ക്കു​ന്ന കൃ​തി​ക​ളു​ടെ അ​ഭാ​വ​ത്തി​നു​ള്ള പ​രി​ഹാ​ര​മാ​ണ് ത​‍െൻറ കൃ​തി​യെ​ന്ന് ബാ​സിം വി​ശ്വ​സി​ക്കു​ന്നു.

കൗ​മാ​ര​ക്കാ​ര​‍െൻറ അ​നു​ഭ​വ​സ​മ്പ​ത്തി​ൽ​നി​ന്ന് ഊ​ർ​ജം ഉ​ൾ​ക്കൊ​ണ്ട് പു​തി​യ കാ​ല​ത്തെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജ​യി​ക്കാ​ൻ സ​മ​പ്രാ​യ​ക്കാ​രെ പ്രാ​പ്ത​രാ​ക്കു​ന്ന പു​സ്ത​ക​ത്തി​‍െൻറ പ്ര​കാ​ശ​നം ന​ട​ത്തി​യ​ത് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​കെ.​ടി ജ​ലീ​ലാ​ണ്.

പ​ര​ന്ന വാ​യ​ന​യാ​ണ് ത​ന്നെ എ​ഴു​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും ലോ​ക്ഡൗ​ൺ കാ​ല​ത്തെ ഒ​ഴി​വു സ​മ​യ​മാ​ണ് ര​ച​ന​വൈ​ഭ​വ​ത്തെ ക​ണ്ടെ​ത്തി​യ​തെ​ന്നും ബാ​സിം പ​റ​ഞ്ഞു. മ​മ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ ഫൈ​സ​ൽ-​ഷ​ബ്ന ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​നാ​യ ഈ ​മി​ടു​ക്ക​ൻ പ​തി​നൊ​ന്നാം വ​യ​സ്സി​ൽ ഖു​ർ​ആ​ൻ മ​നഃ​പാ​ഠ​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​ഹു​ൽ ഗാ​ന്ധി മ​ല​പ്പു​റം ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ നേ​രി​ൽ കാ​ണാ​നും ത​‍െൻറ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്താ​നും സാ​ധി​ച്ച​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണ് മു​ഹ​മ്മ​ദ് ബാ​സിം.

ചെ​ന്നൈ നോ​ഷ​ൻ പ്ര​സ് പ​ബ്ലി​ക്കേ​ഷ​ൻ​സ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന പു​സ്ത​കം ആ​മ​സോ​ൺ, ഫ്ലി​പ്പ്കാ​ർ​ട്ട് തു​ട​ങ്ങി​യ ഓ​ൺ​ലൈ​ൻ സ്​​റ്റോ​റു​ക​ളി​ൽ ല​ഭ്യ​മാ​ണ്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.