‘ത​ണ​ലാ​ണ് കു​ടും​ബം’ കാ​മ്പ​യി​​ന്റെ ഭാ​ഗ​മാ​യി ത​നി​മ സാം​സ്‌​കാ​രി​ക വേ​ദി ദ​മ്മാം ഘ​ട​കം

സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ ഷ​ബ്‌​ന അ​സീ​സ് സം​സാ​രി​ക്കു​ന്നു

ത​നി​മ അ​ധ്യാ​പ​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

ദ​മ്മാം: അ​ധ്യാ​പ​ക ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് ത​നി​മ ക​ലാ​സാം​സ്​​കാ​രി​ക വേ​ദി​യു​ടെ അ​ധ്യാ​പ​ക സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. ‘ത​ണ​ലാ​ണ് കു​ടും​ബം’ എ​ന്ന കാ​മ്പ​യി​​ന്റെ ഭാ​ഗ​മാ​യി ത​നി​മ ദ​മ്മാം ഘ​ട​കം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ വി​വി​ധ സ്‌​കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 40ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. പ​ര​സ്‌​പ​രാ​ശ്ര​യ​ത്വം അ​നി​വാ​ര്യ​മാ​യ ജൈ​വി​ക ഘ​ട​ന​യാ​ണ് മ​നു​ഷ്യ​​ന്റേ​തെ​ന്നും

അ​തി​നാ​ൽ കു​ടും​ബം നി​ല​നി​ൽ​ക്കേ​ണ്ട​ത് മ​നു​ഷ്യ​വം​ശം ത​ന്നെ നി​ല​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​മാ​ണെ​ന്ന് വി​ഷ​യാ​വ​ത​ര​ണ​ത്തി​ൽ അ​റ്റ്‌​ല​സ് സ്കൂ​ൾ അ​ക്കാ​ദ​മി​ക് ക​ൺ​സ​ൾ​ട്ട​ൻ​റും ത​നി​മ വ​നി​താ പ്ര​തി​നി​ധി​യു​മാ​യ ഷ​ബ്‌​ന അ​സീ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലി​ബ​റ​ൽ-​വ്യ​ക്തി​വാ​ദ ചി​ന്ത​ക​ളു​ടെ സ്വാ​ധീ​ന​ത്താ​ൽ വ​ഴി​തെ​റ്റി, ജീ​വി​ത​ശൈ​ലി മാ​റു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ളും അ​നു​ഭ​വ​ങ്ങ​ളും തു​ട​ർ​ന്നു​ള്ള ച​ർ​ച്ച​യി​ൽ അ​ധ്യാ​പ​ക​ർ പ​ങ്കു​വെ​ച്ചു.

കു​ടും​ബം ദൈ​വ​ത്തി​​ന്റെ ദാ​ന​മാ​ണെ​ന്നും അ​തി​​ന്റെ മൂ​ല്യ​വ​ൽ​ക്ക​ര​ണ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്ക് മു​ഖ്യ പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് സ​മാ​പ​ന പ്ര​സം​ഗ​ത്തി​ൽ ത​നി​മ കേ​ന്ദ്ര സ​മി​തി​യം​ഗം കെ.​എം. ബ​ഷീ​ർ ഓ​ർ​മി​പ്പി​ച്ചു. മു​ഹ്സി​ന, നൗ​ഫ​ല എ​ന്നി​വ​ർ ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു. സി​നാ​ൻ, സ​മീ​ർ ബാ​ബു, മു​ഹ​മ്മ​ദ് കോ​യ, ലി​യാ​ഖ​ത് സ​അ​ദ ഹ​നീ​ഫ്, സി​നി അ​ബ്​​ദു​റ​ഹീം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. നൈ​സി സ​ജാ​ദ് അ​വ​താ​ര​ക​യാ​യി​രു​ന്നു. അ​ബ്​​ദു​ൽ ഗ​ഫൂ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി. സ​ഫ്‌​വ സ്വാ​ഗ​ത​വും കാ​മ്പ​യി​ൻ ക​ൺ​വീ​ന​ർ ഫൈ​സ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Tanima Teachers Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.