ഇളങ്കോവൻ വേലു
ജുബൈൽ: തമിഴ്നാട് സ്വദേശി ഇളങ്കോവൻ വേലുവിനെ (59) ജുബൈലിലെ ഒഴിഞ്ഞ കെട്ടിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ജുബൈലിൽ മത്സ്യബന്ധന ബോട്ടിൽ ജീവനക്കാരനായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഇളങ്കോവന്റെ സഹോദരൻ ഉദയൻ ജുബൈലിലുണ്ട്. ഭാര്യ: കല, മക്കൾ: അരവിന്ദ്, ദീപിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.