ഒ.ഐ.സി.സി തബൂക്ക് സംഘടിപ്പിച്ച നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കൺവെൻഷനിൽനിന്ന്
തബൂക്ക്: ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു.ഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.
ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി ഹാളിൽ നടന്ന പരിപാടി ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ലാലു ശൂരനാട് ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി തബുക്ക് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുലൈമാൻ കൊടുങ്ങല്ലൂർ ചടങ്ങിൽ അധ്യക്ഷതവഹിച്ചു.
മുൻ പ്രസിഡന്റ് ജോളി കുര്യൻ മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി സെക്രട്ടറി കാദർ ഇരട്ടി, ജോയിൻ സെക്രട്ടറി ആഷിക്, കബീർ പുച്ഛാമം, ഷക്കീർ മണ്ണാർമല, ഒ.ഐ.സി.സി തബുക്ക് വൈസ് പ്രസിഡന്റ് സജി സാമുവൽ, ഭാരവാഹികളായ വർഗീസ് നെടുമ്പാശ്ശേരി, മാഹിൻ സാദി, അജി മുട്ടട, അമീർ സാദി, ഹാഷിം ക്ലാപ്പന, ടി.വി ഷിജു, നൗഷാദ് കപ്പൽ, ഗിരീഷ് ചടയമംഗലം, ജാബിർ ജീപ്പാസ് എന്നിവർ ആര്യാടൻ ഷൗക്കത്തിന് വിജയാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ വിജയിപ്പിക്കേണ്ടത് അനിവാര്യമാണെന്നും നിലമ്പൂരിന്റെ ബഹുമുഖമായ വികസനം അതുവഴി നടക്കുമെന്നും കൺവെൻഷനിൽ സംസാരിച്ചവർ പറഞ്ഞു. മുസ്തഫ പട്ടാമ്പി സ്വാഗതവും ജനറൽ സെക്രട്ടറി ജെസ്റ്റിൻ ഐസക്ക് നിലമ്പൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.