ജിദ്ദ: പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ നിലമ്പൂർ എടക്കര സ്വദേശി നജീബ് കളപ്പാടെൻറ ഭാര്യ മദാരി സുലൈഖ (58) നാട്ടിൽ നിര്യാതയായി. ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ജിദ്ദയിലെ കിൽഫാദ് (ഇ.എഫ്.എസ്) ലോജിസ്റ്റിക്സ്, നാട്ടിലെ പ്രസ്റ്റീജ് പാലസ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയാണ് നജീബ് കളപ്പാടൻ.
ദമ്പതികൾ ഇരുവരും ജിദ്ദയിലെ ഇന്ത്യൻ ഇസ്ലാഹി സെൻററിെൻറ സജീവ പ്രവർത്തകരാണ്. മരിച്ച സുലൈഖ സെൻററിന് കീഴിലുള്ള ഇന്ത്യൻ വിമൻസ് ഓർഗനൈസേഷൻ (ഐ.ഡബ്ലിയു.ഒ) എക്സിക്യൂട്ടീവ് അംഗമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സുലൈഖ ഖുർആൻ പഠനത്തിൽ ഏറെ താല്പര്യം പുലർത്തിയിരുന്നു.
ഇവരുടെ ജിദ്ദയിലെ ഫ്ലാറ്റിൽ വർഷങ്ങളായി മുടങ്ങാതെ ഖുർആൻ പഠനക്ലാസ്സുകൾ നടന്നു വന്നിരുന്നു. മക്കൾ: ഡോ. നാജിയ, നാദിർ, നിഹാൽ, നഹീൽ, നദ, മരുമക്കൾ: അംജദ് (ദുബൈ), സോബിയ, മർജാൻ, നദ്‌വ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.