Posted On
date_range Updated On
date_range ഷൊർണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: ഹയ്യ് ഫൈഹയിൽ താമസിക്കുന്ന പാലക്കാട് ഷൊർണൂർ കൈല്ലാട് സ്വദേശി പറക്കുത്ത് സിദ്ദീഖുൽ അക്ബർ (34) ന്യൂ ജിദ്ദ ആശുപത്രിയിൽ വെച്ച് നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. നാഫ്‌കോ കമ്പനിയിൽ ഇലക്ട്രിക് എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു.
പിതാവ്: ഹംസ. മാതാവ്: സൈനബ. ഭാര്യ: നജ്ല. മകൾ: സൈബ. സഹോദരങ്ങൾ: സാലിഹ് (ജിദ്ദ), ഹഫ്‌സത്ത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹായങ്ങൾക്ക് കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.