പി.​ടി. ചാ​ക്കോ കാ​രു​ണ്യ ശ്രേ​ഷ്ഠാ പു​ര​സ്കാ​രം ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​നി​ൽ​നി​ന്ന് ഹാ​രി​സ് രാ​ജ ഏ​റ്റു​വാ​ങ്ങു​ന്നു

ഹാ​രി​സ് രാ​ജ ‘കാ​രു​ണ്യ ശ്രേ​ഷ്ഠാ പു​ര​സ്കാ​രം’ ഏ​റ്റു​വാ​ങ്ങി

ദ​മ്മാം/​പാ​ലാ: സൗ​ദി​യി​ലെ സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും വ്യ​വ​സാ​യി​യു​മാ​യ ഹാ​രി​സ് രാ​ജ കാ​രു​ണ്യ ഷ്രേ്ഠാ ​പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. പി.​ടി. ചാ​ക്കോ ഫൗ​ണ്ടേ​ഷ​നാ​ണ് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്. പാ​ലാ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​നി​ൽ​നി​ന്ന് ഹാ​രി​സ് രാ​ജ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. നെ​ഹ്റു​ട്രോ​ഫി വ​ള്ളം ക​ളി ഉ​ൾ​പ്പെ​ടെ ആ​ല​പ്പു​ഴ​യി​ലെ വി​നാ​ദ സ​ഞ്ചാ​ര​മാ​യി ബ​ന്ധ​പ്പെ​ട്ടും മെ​ഡി​ക്ക​ൽ കോ​ള​ജ്, പാ​ലി​യേ​റ്റ് സെ​ന്റ​റു​ക​ൾ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചു​മാ​ണ് പു​ര​സ്കാ​രം ന​ൽ​കി​യ​ത്. ഒ​പ്പം മി​ക​ച്ച പൊ​തു പ്ര​വ​ർ​ത്ത​ക​നു​ള്ള ഉ​പ​ഹാ​രം സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഏ​റ്റു​വാ​ങ്ങി.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി ദ​മ്മാം കേ​ന്ദ്രീ​ക​രി​ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹാ​രി​സ് രാ​ജ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്. മ​ക്ക​ളു​പേ​ക്ഷി​ച്ചു​പോ​യ വൃ​ദ്ധ ദ​മ്പ​തി​ക​ളെ ക​ണ്ടെ​ത്തി പ​രി​ച​രി​ച്ച സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ജി​ല്ലാ ഭ​ര​ണ കൂ​ട​വും അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​രു​ന്നു. പി.​ടി ചാ​ക്കോ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹാ​രി​സ് രാ​ജ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി.​സി. തോ​മ​സ്, ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി റോ​യി പി.​കെ.​എ. ബാ​ബു, പി.​പി. ജോ​ൺ, ദി​നേ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Harris Raja Receives Karunya Sreshta Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.